പാസ്റ്റർ കെ എൽ സണ്ണിയുടെ സംസ്കാരം ജനുവരി 1ന്

Kraisthava Ezhuthupura News

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട തെക്കൻ തിരുവിതാംകൂറിന്റെ അപ്പോസ്തലനും ശാരോൻ ഫെല്ലോഷിപ്പ് സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ കെ എൽ സണ്ണിയുടെ സംസ്കാരം 2022 ജനുവരി 1-ാം തീയതി ശനിയാഴ്ച നടക്കും.
നാലാഞ്ചിറ അസംബ്ലിസ് ഓഫ് ഗോഡ് ഗ്രൗണ്ടിൽ തയ്യാറാക്കുന്ന പന്തലിൽ രാവിലെ 9 മണി മുതൽ മൃതദേഹം പൊതു ദർശനത്തിന് വയ്ക്കും. വേദപാരായണം, ഗാനശുശ്രൂഷ, അനുസ്മരണ സന്ദേശങ്ങൾ എന്നിവ നടത്തിയ ശേഷം ഉച്ചയ്ക്ക് 1 മണിക്ക് പരത്തിപ്പാറ ശാരോൻ സെമിത്തേരിയിൽ സംസ്കരിക്കും.
ശുശ്രൂഷകൾ പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.