കോവിഡ് പോരാട്ടത്തിൽ സഹായവുമായി ‘വിഷൻ റെസ്ക്യൂ’

Kraisthava Ezhuthupura News

തിരുവനന്തപുരം: മുബൈ കേന്ദ്രമായി ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന ‘വിഷൻ റെസ്ക്യൂ’ കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളികളായി പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പിനും പോലീസ് സേനയ്ക്കും പ്രതിരോധ പ്രവർത്തനത്തിനാവശ്യമായ സാനിറ്റയ്സർ, മാസ്ക്ക്, വൈപ്സ് തുടങ്ങിയവ വിതരണം ചെയ്തു. തിരുവനന്തപുരം പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന മീറ്റിംഗിൽ വിഷൻ റെസ്ക്യൂ സ്ഥാപകൻ ബിജു തമ്പി ഡി.ജി.പി ശ്രീ അനിൽ കാന്തിന് പ്രതിരോധ സാമഗ്രി കൾ കൈമാറി. അഡീഷണൽ ഡി.ജി.പി ശ്രീ മനോജ് ഏബ്രഹാം കേരള പോലീസിന് വേണ്ടി ആശംസകളും നന്ദിയും പ്രകാശിപ്പിച്ചു. കേരളാ മെഡിക്കൽ സർവ്വീസ് കോ-ഓപ്പറേഷൻ ഓഫീസിൽ നടന്ന മീറ്റിംഗിൽ ആരോഗ്യ വകുപ്പിന് വേണ്ടി ഡോ ജോസ് ജി. ഡിക്രൂസ് (ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ, തിരുവനന്തപുരം) കോവിഡ് പ്രതിരോധ സാമഗ്രികൾ ബിജു തമ്പിയിൽ നിന്ന് ഏറ്റുവാങ്ങി. ഡോ. ധനുജ വി.എ (ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ) പങ്കെടുത്തു. പി.എസ് സുജിത് മീറ്റിംഗുകൾ കോർഡിനേറ്റ് ചെയ്തു. കേരളാ പോലീസിന് 3.6 ടണ്ണും ആരോഗ്യ വകുപ്പിന് 5.4 ടണ്ണും മെറ്റീരിയൽസ് വിതരണം ചെയ്തു. മുംബൈ, മഹാരാഷ്ട്ര, ചെന്നൈ, കൽക്കട്ട തുടങ്ങിയ സ്ഥലങ്ങളിലും ആരോഗ്യ വകുപ്പിനും പോലീസ് സേനയ്ക്കും പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു.

-ADVERTISEMENT-

You might also like