പകരം വയ്ക്കാനാകാത്ത ആത്മീയ നേതാവ് : റവ.ഡോ.പി എസ്.ഫിലിപ്പ്

റവ.തോമസ് ഫിലിപ്പ്
മുൻ എജി മലയാളം ഡിസ്ട്രിക്റ്റ് സെക്രട്ടറി

പെന്തെകൊസ്ത് സമൂഹത്തിനും , അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിനും മറക്കാനാകാത്ത ഒരു പിടി ഓർമ്മകൾ അടുത്ത തലമുറയ്ക്ക് കൈമാറിയിട്ട് ഇമ്പങ്ങളുടെ പറുദീസയിലേക്ക് പറന്നു പോയി. അഞ്ചര പതിറ്റാണ്ട് പെന്തെക്കോസ്തിന്റെ അഗ്നി കത്തിച്ച ആത്മീയനായ നേതാവ് എജി സഭയുടെ ആചാര്യന്മാരിൽ ഒരാളായിരുന്നു ഫിലിപ്പ് സാർ.സ്വന്ത നേതൃത്വ പാടവങ്ങളിലൂടെ, ശുശ്രൂഷ വൈഭവത്തിലൂടെയും ശക്തമായ സാന്നിദ്ധ്യമായി സാർ നിറഞ്ഞു നിന്നിരുന്നു. ഭാരതത്തിലും കേരളത്തിലും പെന്തെക്കോസ്തിന്റെ ഒരു പൊതുമുഖമായി പ്രവർത്തിക്കുവാൻ പ്രിയ സാറിനു കഴിഞ്ഞിട്ടുണ്ട്.
ആത്മീയ പൈതൃകവും പെന്തെകൊസ്തു മൂല്യങ്ങളും കാത്തു സൂക്ഷിച്ച ഒരു ദൈവദാസൻ ആയിരുന്നു. തലക്കനമില്ലാത്ത നേതാവ് എന്ന നിലയിൽ സ്നേഹത്തിന്റെയും വിനയത്തിന്റെയും ഉടമയായിരുന്നു.
എനിക്ക് 1985 മുതൽ സാറുമായിട്ടുള്ള അടുത്ത ബന്ധം സൂക്ഷിക്കുവാൻ സഹായിച്ചു.എനിക്ക് ശുശ്രൂഷയ്ക്കുള്ള അവസരങ്ങൾ തന്ന് പ്രോത്സാഹിപ്പിച്ചത് മറക്കാനാവാത്ത കാര്യമാണ്. കൂടാതെ സാറിന്റെ കൂടെ 6 വർഷം കമ്മറ്റി അംഗം, ഡിസ്ട്രിക്റ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തെ വിവിധ നിലകളിൽ സ്വാതീനിച്ചിട്ടുണ്ട്. ആ ധീരനായ പടയാളി ജീവിതവും മനസ്സും, ശരീരവും സൂക്ഷിച്ചു കുറുക്കുവഴി കൂടാതെ ഓട്ടം തികെച്ച ഓട്ടക്കാരനായും, വിശ്വാസം വിൽക്കാതെ വിശ്വാസത്തിനു വേണ്ടി പോരാടിയ വിശ്വാസ വീരൻ എന്നീ നിലകളിൽ എജി സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ഫിലിപ്പ് സർ മലയാളിക്കരയിലെ ക്രൈസ്തവ സമൂഹത്തിനും എജി സമൂഹത്തിനും എന്നും ഓർമ്മകൾ നല്കികൊണ്ടിരിക്കും

post watermark60x60

-ADVERTISEMENT-

You might also like