പാസ്റ്റർ പി എസ് ഫിലിപ്പിന്റെ ആത്മീയമായ പ്രവർത്തനങ്ങൾ പെന്തെക്കോസ്ത് സമൂഹം എക്കാലവും ഓർമിപ്പിക്കപ്പെടും

Kodikunnil Suresh MP
Mavelikara

കർത്താവിൽ നിദ്രപ്രാപിച്ച അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ പി എസ് ഫിലിപ്പിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

അസംബ്ലീസ് ഓഫ് ഗോഡ് കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പാസ്റ്റർ പി എസ് ഫിലിപ്പ് അതിൻെറ വളർച്ചയ്ക്ക് വിലപ്പെട്ട സംഭാവനകളാണ് നല്കിയിട്ടുയുള്ളത്.അദ്ദേഹവുമായി എനിക്ക് വളരെ ആഴത്തിലുള്ള ബന്ധമാണ് ഉണ്ടായിരുന്നത്.പുനലൂർ ബഥേൽ കോളേജിന്റെ പ്രിൻസിപ്പൽ എന്ന നിലയിൽ സുദീർഘമായ സേവനം അനുഷ്ഠിച്ചു. അനേകം കർതൃ ദാസന്മാരെ ദൈവീക വേലയ്ക്കായി ഒരുക്കുന്നതിന് വലിയ പങ്ക് വഹിച്ചു.പുനലൂരിൽ എല്ലാ വർഷവും നടക്കുന്ന കൺവെൻഷനിൽ ക്ഷണിക്കപ്പെട്ട അതിഥിയായി ഞാൻ പങ്കെടുത്തിട്ടുണ്ട്. നാടിന്റെ പലഭാഗത്തുനിന്നും പതിനായിരക്കണക്കിന് വിശ്വാസികളാണ് ഈ കൺവെൻഷനിൽ പങ്കെടുത്തു കൊണ്ടിരുന്നത്. കേരളത്തിനും കേരളത്തിന് പുറത്തുനിന്നുമായി നൂറുകണക്കിന് കർത്തൃ ദാസന്മാരെ എല്ലാവർഷവും നടക്കുന്ന കൺവെൻഷനിൽ പങ്കെടുപ്പിച്ചു സുവിശേഷം പ്രസംഗിപ്പിക്കുകയും ആയിരക്കണക്കിന് ആളുകൾക്ക് ദൈവീക ചൈതന്യം പകർന്ന് നൽകുകയും ചെയ്ത് പ്രഗത്ഭനായ കർത്തൃ ദാസനെയാണ് പെന്തകോസ്ത് സഭയ്ക്ക് നഷ്ട്ടപ്പെട്ടതെന്ന് അനുസ്മരിക്കുന്നു.
അസംബ്ലീസ് ഓഫ് ഗോഡിന്റെ വിശാലമായ കൺവെൻഷൻ ഗ്രൗണ്ട് അടൂരിന് സമീപം പറന്തലിൽ സ്വന്തമാക്കുകയും പതിനായിരക്കണക്കിന് വിശ്വാസികൾക്ക് കൺവെൻഷനിൽ പങ്കെടുക്കാനുള്ള തരത്തിൽ എംസി റോഡിന് സൈഡിൽ വിശാലമായ കൺവെൻഷൻ ഗ്രൗണ്ട് സ്ഥാപിക്കുന്നതിനും നേതൃത്വപരമായ പങ്ക് വഹിച്ച വ്യക്തിയാണ്. ഇദ്ദേഹം ഇവിടെ സ്ഥാപിച്ച കൺവെൻഷൻ ഗ്രൗണ്ടിനെതിരെ ചിലരുടെ ഭാഗത്തുനിന്നും പ്രതിബന്ധങ്ങൾ ഉണ്ടായപ്പോൾ തന്നോടൊപ്പമുള്ള പാസ്റ്റർമാരെയും വിശ്വാസികളെയും അണിനിരത്തി അതിനെ ചെറുത്ത പാസ്റ്റർ പി എസ് ഫിലിപ്പിന്റെ കരുത്തുറ്റ നേതൃത്വം അസംബ്ലീസ് ഓഫ് ഗോഡിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചു.പറന്തലിലെ ആദ്യത്തെ കൺവെൻഷനിൽ ജനപ്രതിനിധി എന്ന നിലയിൽ എനിക്കും പങ്കെടുക്കാൻ അവസരം നൽകിയത് പാസ്റ്റർ ആയിരുന്നു.
മനുഷ്യ സ്നേഹിയായ പാസ്റ്റർ പി എസ് ഫിലിപ്പ് കർത്താവായ യേശുക്രിസ്തുവിന്റെ വചനങ്ങൾ വിശ്വാസികളിൽ പ്രതിഷ്ഠിക്കുന്നതിന് തന്റെ പ്രസംഗങ്ങളി ലൂടെയും പ്രഭാഷണങ്ങളിലൂടെയും കഴിഞ്ഞിട്ടുണ്ട്.അസംബ്ലീസ് ഓഫ് ഗോഡിന്റെ എല്ലാ ചടങ്ങുകളിലും നിറഞ്ഞ അദ്ദേഹം ആയിരക്കണക്കിന് പാസറ്റർമാർക്ക് സ്നേഹനിധിയായ ഗുരു ശ്രെഷ്ടനായിരുന്നു. അദ്ദേഹത്തിന്റെ ആത്യമീയമായ പ്രവർത്തനങ്ങൾ പെന്തകോസ്ത് സമൂഹം എക്കാലവും ഓർമിപ്പിക്കപ്പെടും.അദ്ദേഹം നൽകിയിട്ടുള്ള സ്നേഹവും വാത്സല്യവും പ്രാർത്ഥനയും ഒരിക്കലും മറക്കാനാവില്ല. എന്റെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലുമൊ ക്കെ എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും എന്നോടുള്ള പ്രത്യേകമായ താത്പര്യം വിശ്വാസികളോട് പറഞ്ഞു അവരുടെ പിന്തുണ നേടി തരികയും ചെയ്തിരുന്നു.അദ്ദേഹത്തിന്റെ മരണം വ്യക്തിപരമായി എനിക്ക് വലിയ നഷ്ടമാണ്.ദൈവത്തിന്റെ നിത്യതയിലേക്ക് ചേർക്കപ്പെട്ടിരിക്കുന്ന പാസ്റ്റർ പി എസ് ഫിലിപ്പിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിക്കുകയും സഭയുടെ ദുഃഖത്തിൽ പങ്ക് ചേരുകയും ചെയ്യുന്നു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.