എ.ജി അടൂർ സെക്ഷന്റെ ‘പവർ കോൺഫറൻസ്’ നാളെ മുതൽ

അടൂർ: അസംബ്ലിസ് ഓഫ് ഗോഡ് അടൂർ സെക്ഷന്റെ ആഭിമുഖ്യത്തിൽ 2021 ഡിസംബർ 9,10,11 (വ്യാഴം, വെള്ളി, ശനി) എന്നീ ദിവസങ്ങളിൽ പകൽ 9.30 മുതൽ ഉച്ചക്ക് 1 മണി വരെ അടൂർ മാർത്തോമ്മാ യൂത്ത് സെന്ററിൽ വെച്ച് പവർ കോൺഫറൻസ് നടക്കും.

അടൂർ സെക്ഷൻ പ്രസ്ബിറ്റർ റവ.ജോസ് റ്റി. ജോർജ് ഉത്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ
റവ. മാത്യു കെ .വർഗീസ് (പോലീസ് മത്തായി) തൃശ്ശൂർ,
ബ്രദർ സുരേഷ് ബാബു കാട്ടാക്കട,
റവ. റ്റി. ജെ. ശാമുവേൽ പുനലൂർ എന്നീ ദൈവ ദാസൻമാർ വചന ശുശ്രുഷയ്ക്കു നേതൃത്വം നൽകും.

ബ്രദർ. പ്രിൻസ് ഡാനിയും സംഘവും സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. സർക്കാരിന്റെ ഉത്തരവ് പ്രകാരം കോവിഡിന്റെ എല്ലാ മാനദണ്ഡങ്ങളും പൂർണ്ണമായി പാലിച്ചു കൊണ്ടായിരിക്കും യോഗങ്ങൾ
നടത്തപ്പെടുന്നത്.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading