ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്‌ നോർത്ത് വെസ്റ്റ് റീജിയൻ കൺവൻഷൻ ഇന്ന് ആരംഭിച്ചു

മുംബൈ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്‌ നോർത്ത് വെസ്റ്റ് റീജിയൻ കൺവൻഷൻ ഇന്ന് ആരംഭിച്ചു. ഗുജറാത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ബെന്നി പി വി യുടെ അധ്യക്ഷതയിൽ ശാരോൻ ഫെല്ലോഷിപ്പ് ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സാം റ്റി മുഖത്തല മുഖ്യ പ്രഭാഷണം നടത്തി. ബ്രദർ ജിനു സാം ഗാനങ്ങൾ ആലപിച്ചു. ഡിസംബർ 10 വരെ നടക്കുന്ന യോഗങ്ങൾ ദിവസവും വൈകിട്ട് 7.30 മുതൽ 9.30 വരെ വിർച്വൽ പ്ലാറ്റ്ഫോമിൽ ആയിരിക്കും നടക്കുക. പാസ്റ്റർമാരായ ചെയിസ് ജോസഫ്, മാത്യു തോമസ് തുടങ്ങിയവർ വരും ദിവസങ്ങളിൽ പ്രസംഗിക്കും. ബ്രദർ പ്രെയിസൻ വർഗീസ്, പാസ്റ്റർ ലാലു ദാനിയേൽ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡേവിഡ് കെ, സെക്രട്ടറി പാസ്റ്റർ വി പി കോശി തുടങ്ങിയവർ നേതൃത്വം നൽകും.
ID: 7479179137
Password: VSFC

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.