റ്റി.പി.എം എറണാകുളം സെന്റർ കൺവൻഷൻ നാളെ സമാപിക്കും

എറണാകുളം: ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ 2022 ലെ സെന്റർ കൺവൻഷനുകളുടെ തുടക്കമായ എറണാകുളം സെന്റർ വാർഷിക കൺവൻഷൻ നാളെ സമാപിക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ രാത്രി യോഗങ്ങളിൽ കോഴിക്കോട് സെന്റർ പാസ്റ്റർ എം.സി ബാബുകുട്ടി, പത്തനംതിട്ട സെന്റർ പാസ്റ്റർ കുഞ്ഞുമോൻ ജോർജ്, കൊട്ടാരക്കര സെന്റർ പാസ്റ്റർ എം ജോസഫ്കുട്ടി എന്നിവർ പ്രസംഗിച്ചു.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ പൊതുയോഗവും ചന്തിരൂര്‍ ദി പാലസ് കൺവൻഷൻ സെന്ററിലും വെള്ളി, ശനി ദിവസങ്ങളിൽ വേദപാഠം, കാത്തിരിപ്പ് യോഗം, പ്രത്യേക പ്രാർത്ഥന, യുവജന സമ്മേളനം എന്നിവ എൻ.എച്ച് 47 ന് സമീപമുള്ള എരമല്ലൂർ റ്റി.പി.എം സഭാഹാളിലും നടന്നു.
സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സമാപന ദിവസമായ നാളെ ഞായറാഴ്ച രാവിലെ 9 ന് എറണാകുളം സെന്ററിലെ പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗം ചന്തിരൂര്‍ ദി പാലസ് കൺവൻഷൻ സെന്ററിൽ നടക്കും.
സഭയുടെ 8 പുതിയ മലയാളം ‘കൺവൻഷൻ ഗീതങ്ങൾ 2021 – 22’ എറണാകുളം കൺവൻഷനിൽ പുറത്തിറക്കി. എറണാകുളം സെന്റർ പാസ്റ്റർ സണ്ണി ജെയിംസ് അസിസ്റ്റന്റ് സെന്റർ പാസ്റ്റർ സാജൻ എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

-Advertisement-

You might also like
Comments
Loading...