പാപിയായ മനുഷ്യന് തേജസിലേക്കു വരുവാനുള്ള മാർഗ്ഗം യേശു : പാസ്റ്റർ സന്തോഷ് തര്യൻ

തിരുവല്ല: പാപത്തിൽ ജീവിക്കുന്ന മനുഷ്യന് തേജസിലേക്കു വരുവാനുള്ള മാർഗ്ഗം യേശു ആണെന്ന് ന്യുയോർക്ക് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ സന്തോഷ് തര്യൻ. നീതീകരണം പ്രാപിക്കണമെങ്കിൽ യേശുവിൽ വിശ്വസിക്കണമെന്നും അവിടുത്തെ കഷ്ടതയിൽ നാം പ്രശംസിക്കുന്നവരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ഈ വർഷത്തെ വിർച്വൽ ജനറൽ കൺവൻഷനിൽ മൂന്നാം ദിവസമായ ഇന്ന് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ശാരോൻ ഫെല്ലോഷിപ്പ് ചർച് വൈസ് പ്രസിഡന്റ് പാസ്റ്റർ റ്റി ഐ ഏബ്രഹാം അധ്യക്ഷത വഹിച്ചു.
പാസ്റ്റർ ഡാനിയേൽ വില്യംസ് പ്രധാന സന്ദേശം നൽകി.
നാളെ നടക്കുന്ന സമാപന യോഗത്തിൽ അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ജോണ് തോമസ്, നാഷണൽ പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ ജോസ് ജോസഫ്, പാസ്റ്റർ എം ഡി സാമുവേൽ, പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിക്കും. ഇന്ന് രാവിലെ 10 ന് നടന്ന
സി ഇ എം- സൺഡേ സ്‌കൂൾ സമ്മേളനത്തിൽ പാസ്റ്റർ ജെയിസ് പാണ്ടനാട് സന്ദേശം നൽകി. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും. വിവിധ മാധ്യമങ്ങളിലൂടെ കൺവൻഷന്റെ തത്സമയ സംപ്രേഷണം ചെയ്യുന്നുണ്ട്.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശുശ്രൂഷകന്മാരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കുന്നു. സഭാ കൗണ്സിൽ കൺവൻഷനു നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading