ലേഖനം: കഷ്ടതയുടെ നടുവിൽ | ദീന ജെയിംസ്, ആഗ്ര

നുഷ്യന്റെ സന്തതസാഹചാരിയാണ് കഷ്ടങ്ങൾ. തീപ്പൊരി ഉയരെ പറക്കുംപോലെ മനുഷ്യൻ കഷ്ടതയ്ക്കായി ജനിച്ചിരിക്കുന്നു. (ഇയ്യോബ് 5:7)ഓരോ നിമിഷവും പലവിധ കഷ്ടതകളാണ് മനുഷ്യനെ സ്വാഗതം ചെയ്യുന്നത്. ഒരു വശത്തു ജീവിതത്തിൽ വരുന്ന കഷ്ടതകളെ നേരിടുവാൻ കഴിയാതെ പരാജിതരായിമാറുന്നവരേയും മറുവശത്തു കഷ്ടങ്ങളെ ജയിച്ച അതിജീവനത്തിന്റെ അനുഭവസ്ഥരേയും കാണുവാൻ സാധിക്കും.
കഷ്ടങ്ങളും വേദനകളും ആരിലും എങ്ങനെയും എപ്പോഴെന്നറിയാതെ വന്നുഭവിക്കാം. അതിന്റെ കാഠിന്യത്തിനു വ്യത്യാസമുണ്ടെന്നു മാത്രം!!!അതിനെ തടയുവാൻ ആർക്കും സാധ്യമല്ല. എന്നാൽ ഒരു ഭക്തന് കഷ്ടതയിലും പ്രത്യാശയുണ്ട്. തിക്താനുഭവങ്ങൾ അവനെ തളർത്തുകയില്ല. തിരുവചനം പറയുന്നു :നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു. അവ എല്ലാറ്റിൽ നിന്നും യഹോവ അവനെ വിടുവിക്കുന്നു. (സങ്കീ 34:19)

ദൈവം ആശ്രയമായിരിക്കുന്ന ഒരുവൻ പ്രതിസന്ധിയിൽ മുങ്ങിതാഴുമ്പോഴും ഒരു ശാശ്വതതീരം ദർശിക്കും!! കഷ്ടതയാകുന്ന കഠിനശോധനയിൽ ഏവരും അകന്ന് മാറുമ്പോഴും മറന്നുകളയുമ്പോഴും ചേർത്തുനിർത്തുന്ന യേശുവിന്റെ സ്വാന്തനകരം പ്രതിക്കൂലത്തെ അതിജീവിക്കുവാൻ അവനു പ്രേരണ നൽകുന്നു.

ദൈവവചനത്തിൽ കഷ്ടങ്ങളെ ഭയപ്പെടാതെ നേരിട്ട ഭക്തന്മാരുടെ അനുഭവങ്ങൾ നമുക്ക് പ്രചോദനം നൽകുന്നു. തനിക്കെതിരെ രേഖ എഴുതിയിരിക്കുന്നു എന്നറിഞ്ഞു ദാനിയേൽ പരിഭ്രാന്തനായില്ല. അവൻ ദൈവമുഖം അന്വേഷിച്ചു.താൻ ദിവസവും ചെയ്തുവന്നിരുന്നതുപോലെ മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽപ്രാർത്ഥിച്ചു സ്തോത്രംചെയ്തു.
സിംഹത്തിന്റെ ഗുഹയിലും അവൻ സുരക്ഷിതനായിരുന്നു!!!
തീച്ചൂളയിൽ നിന്നും വിടുവിക്കുവാൻ തങ്ങൾ സേവിക്കുന്ന ദൈവത്തിനു കഴിയുമെന്നുള്ള എബ്രായബാലന്മാരുടെ അചഞ്ചലമായ ഉറപ്പ് കഷ്ടതയെ നേരിടുവാൻ അവരെ പ്രാപ്തരാക്കി!!!!
മരണത്തിന്റെവക്കിലും സ്തെഫാനോസ് ദൈവമഹത്വവും ദൈവത്തിന്റെ വലതുഭാഗത്തു യേശുനിൽക്കുന്നതും കണ്ടു!!!!അനേക കഷ്ടങ്ങളെ അതിജീവിച്ച പൗലോസ് പറഞ്ഞു :ഇത്ര ഭയങ്കര മരണത്തിൽ നിന്ന് അവൻ ഞങ്ങളെ വിടുവിച്ചു, വിടുവിക്കയും ചെയ്യും, അവൻ മേലാലും വിടുവിക്കും എന്ന് ഞങ്ങൾ അവനിൽ ആശവച്ചുമിരിക്കുന്നു.
നമ്മിൽ ആയുസ്സ് ഉള്ളെടുത്തോളം കഷ്ടതയും നമുക്കുണ്ട്. എന്നാൽ കഷ്ടങ്ങളിൽ പതറാതെ ദൈവത്തിൽ ആശ്രയിക്കുന്നുവെങ്കിൽ ഏത് പ്രതി ന്ധിയെയും അതിജീവിക്കുവാൻ നമുക്ക് കഴിയും!!!!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.