ചെറുകഥ: ഗര്‍ഭപാത്രത്തിലെ അത്ഭുതം | സജോ കൊച്ചുപറമ്പിൽ

 

വിവാഹ ശേഷം അവരിരുവരും ആശുപത്രിവരാന്തയില്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെ കഴിഞ്ഞു .
ചെറിയ ആശുപത്രിപടികള്‍ മുതല്‍ ഇപ്പോള്‍ വന്നിരിക്കുന്ന വലിയ ആശുപത്രിയുടെ പടികള്‍ വരെ കയറി ഇറങ്ങി അവരുടെ കുടുംബ ജീവിതം മടുപ്പായി തുടങ്ങിയിരിക്കുന്നു .
ഒന്നായി തീരേണ്ട അവരിരുവരും പരസ്പരം കുറ്റപ്പെടുത്തി തുടങ്ങി എന്നു പറയാം.
ഒാരോ തവണ പടികള്‍ ഇറങ്ങി വരുമ്പോളും അവര്‍ തമ്മിലുള്ള സ്നേഹത്തിന്റെ ആഴം കുറഞ്ഞു വന്നുകോണ്ടിരുന്നു .

ഈ ആശുപത്രി അവരുടെ അവസാന പ്രതീക്ഷയാണ് 99% അസാധ്യതയാണ് മുന്നില്‍ .
നീണ്ട കാത്തിരിപ്പിനോടുവില്‍ വിളിവന്നു എല്‍സ …
അവര്‍ ഇരുവരും ഡോക്ടറിന്റെ മുന്നില്‍ എത്തി ,
ഡോക്ടര്‍ ഇരുവരെയും നോക്കി എന്നിട്ട് ചോദിച്ചു …

ഇതിനു മുമ്പ് നിങ്ങള്‍ Test
എടുത്തിട്ടുണ്ടോ ???

yes ഡോക്ടര്‍ …

ഡോക്ടര്‍ ഇരുവരോടുമായി പറഞ്ഞു
” ഈ ഗര്‍ഭപാത്രത്തില്‍ ഇനി ഒരു കുഞ്ഞുണ്ടാവില്ല ”
പ്രതീക്ഷ തെറ്റാത്ത മറുപടി കേട്ട് അവരിരുവരും പടികളിറങ്ങി .

മടക്കയാത്രയില്‍ ഭര്‍ത്താവ് മിണ്ടിയില്ല വീട്ടിലെത്തിയപ്പോള്‍ അതുവരെ കാലങ്ങളായി അടക്കിവെച്ച ദേഷ്യമെല്ലാം അയാളില്‍ നിന്ന് കവിഞ്ഞോഴുകി,
അവളില്‍ അതോരു പരിഹാസമായി ചോരിഞ്ഞു ,എന്റെ കുഴപ്പമല്ല നിന്റെയും നിന്റെ കുടുംബത്തിന്റെയും കുഴപ്പമാണ് ,
അതില്‍ ഞാനും കൂടി അപമാനിക്കപ്പെടുന്നു. അങ്ങനെ അയാള്‍ അവളിലേക്ക് അപമാന വര്‍ഷം ചോരിഞ്ഞു .

അന്ന് അവള്‍ ഏകയായിരുന്നു അല്പം ബാക്കി ഉണ്ടായിരുന്ന അവരിലെ സ്നേഹത്തിന്റെ നീര്‍ചാല് എന്നെന്നെക്കുമായി വറ്റിവരണ്ടു .
അന്നവള്‍ ഉറക്കത്തില്‍ ഒരു സ്വപ്നം കണ്ടു ഹന്ന എന്നോരു സഹോദരി അവളെ ശ്രശൂഷിക്കുന്നു,
കൂട്ടത്തില്‍ ഹന്ന അവളോട് കഥ പറഞ്ഞു തുടങ്ങി ,
യിസ്രയേല്‍ കണ്ട ഏറ്റവും ശക്തനായ ശമുവേല്‍ എന്ന പ്രവാചകന്റെ ജനന കഥ .

പിറ്റേന്ന് അവള്‍ ആലയത്തിലേക്ക് ഒാടി അവിടെ യാചനയുടെ കണ്ണുനീര്‍ അവളില്‍ നിന്ന് ഒഴുകി, നാളും നാഴികയും പോവുന്നത് അറിയാതെ അവള്‍ കരഞ്ഞു .
പ്രവാചകന്‍മാരാരും ആ വഴി വന്നില്ല, പുരോഹിതന്‍മാരാരും അവളെ കണ്ടില്ല .
മണിക്കൂറുകള്‍ നീണ്ട പ്രാര്‍ത്ഥനയ്ക്കോടുവില്‍ ആ ശബ്ദം അവള്‍ കേട്ടു .

എല്‍സ്സമ്മോ….
നിന്റെ പ്രാര്‍ത്ഥനയ്ക്കു മറുപടി ആയിരിക്കുന്നു.. നീ ഗര്‍ഭംധരിച്ച് ഒരു മകനെ പ്രസവിക്കില്ല…. പകരം നിന്നെ കാത്ത് ഇവിടോരു അനാഥാലയത്തില്‍ ഒരു ചോരക്കുഞ്ഞ് എത്തപ്പെട്ടിട്ടുണ്ട് ….
ആ കുഞ്ഞിനെ ഞാന്‍ നിന്റെ കൈയ്യില്‍ തരുന്നു.. ..
നീ അവന് ഏബ്രഹാം എന്ന് പേരിടുക..

ആ വാക്കുകള്‍ അവളുടെ ഉള്ളം തുറന്നു സന്തോഷത്തോടെ വീട്ടിലെത്തി ഭര്‍ത്താവിനോടു പറഞ്ഞു നമുക്കോരു കുഞ്ഞിനെ ദത്തെടുക്കണം മറുപടി നിരാശയുടെതായിരുന്നു ,
പതിയെ ആ മഞ്ഞ് ഉരുകി അവരിരുവരും വീണ്ടും ഒരു ദേഹമായി ഒരെ തീരുമാനം അവരില്‍ നിന്നും പുറത്തു വന്നു.
ചില ദിവസങ്ങള്‍ കഴിഞ്ഞ് അവര്‍ക്കിടയിലെ സ്നേഹത്തിന്റെ മഹാസാഗരമായി ആ ചോരക്കുഞ്ഞ് വീടിന്റെ പടികള്‍ കയറി അവരുടെ കുടുംബത്തിലേക്ക് എത്തി .

അടയപ്പെട്ടു പോയ ചില ഗര്‍ഭപാത്രങ്ങള്‍ അപമാനത്തിന്റെതല്ല വഴി അടഞ്ഞു പോയ ചില കുഞ്ഞുങ്ങളുടെ വഴിയാവട്ടെ.
അതാണ് അത്ഭുതം അവിടെയാണ് അത്ഭുതം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.