പാസ്റ്റർ പി. സി. എബ്രഹാം സാർ (സാർ അപ്പച്ചൻ-90) സംസ്കാര ശുശ്രുഷ ഇന്ന്

Pr. P. C. Abraham went to be with the Lord

റാന്നി: പുത്തൻപുരക്കൽ പാസ്റ്റർ പി. സി. എബ്രഹാം സാർ (സാർ അപ്പച്ചൻ-90) കർത്താവിൽ നിദ്ര പ്രാപിച്ചു.


അനേകരെ വിശ്വാസ ജീവിതത്തിലേക്ക് നയിച്ച അതുല്യ പോരാളി, പ്രായത്തെ വെല്ലുവിളിച്ചു തന്റെ ഓട്ടം തികച്ച വിശ്വസ്ത ദൈവ സേവകൻ, ശുശ്രുഷ ജീവിതത്തിൽ അരനൂറ്റാണ്ടിൽ ഏറെ ദൈവീക രോഗശാന്തിയിൽ നിലനിന്ന് വിജയകരമായ ക്രിസ്തീയ മാതൃക ജീവിതം പടുത്തുയർത്തിയ മാതൃക പുരുഷൻ; അങ്ങേക്കരയിൽ കാണാം എന്ന പ്രത്യാശയോടെ വിട.

ഭാര്യ: ലില്ലി എബ്രഹാം

മക്കൾ: ഡായി, മോൻസി, ബെന്നി, ജേക്കബ്, സാം, ജോ

സംസ്കാര ശുശ്രുഷ ഇന്ന് (നവംബർ 24 രാവിലെ 9 മുതൽ)

നിങ്ങളോട് ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓര്‍ത്തുകൊള്‍വിന്‍; അവരുടെ ജീവാവസാനം ഓര്‍ത്തു അവരുടെ വിശ്വാസം അനുകരിപ്പീന്‍

റാന്നി: പുത്തന്‍പുരയ്ക്കല്‍ പി.സി.ഏബ്രഹാം സാര്‍ പുത്തന്‍പുരയ്ക്കല്‍ ചാക്കോയുടെയും പുല്ലമ്പള്ളില്‍ ഏലിയാമ്മയുടെയും ഇളയമകനായി 11-11-1931ല്‍ ജനിച്ചു. വിദ്യാഭ്യാസാനന്തരം റാന്നി എം.എസ്. ഹൈസ്ക്കുളില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ചിലവര്‍ഷങ്ങള്‍ക്കു ശേഷം കഠിനഹൃദ്രോഗിയായി തീര്‍ന്ന തന്നെ പരിശോധിച്ച വിദഗ്ദ ഡോക്ടര്‍ പ്രകടിപ്പിച്ച നിസഹായത തന്നില്‍ മരണഭീതി ഉളവാക്കി. ഈ അവസരത്തില്‍ ദൈവദാസന്‍ കാഞ്ഞിരത്തിങ്കല്‍ അവറാച്ചനില്‍ക്കൂടി യേശുക്രിസ്തുവില്‍കൂടിയുള്ള സൗജന്യരക്ഷയെ മനസ്സിലാക്കി. തുടര്‍ന്ന് ചില രാത്രികള്‍ കണ്ണുനീരോടെ പാപങ്ങള്‍ ഏറ്റു പറഞ്ഞ് ഉപേക്ഷിക്കുകയും മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപപരിഹാരത്തിനായി ചൊരിയപ്പെട്ട യേശുക്രിസ്തുവിന്‍റെ രക്തത്തിലുള്ള ശുദ്ധീകരണം പ്രാപിപ്പാനും സംഗതിയായി. അതോടുകൂടി വലിയസമാധാനവും സന്തോഷവും അത്ഭുതകരമായ സൗഖ്യവും ലഭ്യമായി. ദൈവവചന സത്യങ്ങള്‍ തിരിച്ചറിഞ്ഞ താന്‍ 1964 നവംബര്‍ 29-ാം തീയതി മാനസാന്തരസ്നാനം ഏറ്റ് ദൈവസഭയോടു ചേരുകയും മരണംവരെയും ദൈവീക രോഗശാന്തിയില്‍ നിലനിന്ന് അനുഭവിക്കുന്നരക്ഷ എല്ലാവരും പ്രാപിക്കണം എന്ന ആത്മഭാരത്താല്‍ അനുഭവസാക്ഷ്യത്തോടൊപ്പം സുവിശേഷം അറിയിക്കുവാന്‍ തുടങ്ങി .തന്‍റെ വിദ്യാര്‍ത്ഥികളെ സഹിതം രക്ഷയിലേക്ക് നടത്തുകയും ലഘുലേഖകള്‍ എഴുതി സ്വന്തം ചിലവില്‍ അച്ചടിച്ച് ലക്ഷകണക്കിന് വ്യക്തികളുടെ കരങ്ങളില്‍
സ്വന്തം കരങ്ങളാല്‍ വിതരണം ചെയ്തു.
തന്‍റെ മുമ്പില്‍ എത്തുന്ന ഏതു വ്യക്തിയോടും ലഭിക്കുന്ന ഒറു മിനിറ്റിലും സുവിശേഷം പങ്കുവെയ്ക്കുകയും താന്‍ ചെയ്യുന്ന എല്ലാ ശുശ്രൂഷയിലും തന്‍റെ അനുഭവസാക്ഷ്യം പറഞ്ഞിരുന്നു. തുടര്‍ന്ന് സുവിശേഷ പ്രവര്‍ത്തന തിരക്കു മൂലം കര്‍ത്താവിനേടുള്ള സ്നേഹത്താല്‍ അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് പൂര്‍ണ്ണ സമയവും കര്‍ത്താവിന്‍റെ വേലയില്‍ വ്യാപൃതനായി.
ലോകസ്നേഹം,ദ്രവ്യ ാഗ്രഹം,അധികാരമോഹം ഇത്യാദി കാര്യങ്ങള്‍ക്ക് തന്നെ കീഴടക്കാന്‍ കഴിഞ്ഞില്ല മനുഷ്യപുത്രന്‍ ശുശ്രൂഷ എല്ക്കാനല്ല ശുശ്രൂഷിപ്പാനത്രെ വന്നത് എന്ന വചനം സ്വന്തം എന്ന പോലെ താന്‍ ഏറ്റെടുക്കുകയും തനിക്കു ലഭിച്ച ശുശ്രൂഷാവസരങ്ങള്‍ അനേകം യൗവ്വനക്കാരെ ശുശ്രൂഷയില്‍ വളര്‍ത്തുവാന്‍ ഉപയോഗിച്ചു.സാക്ഷാല്‍ ദൈവസഭാ ദര്‍ശനം താന്‍ ഹൃദയത്തില്‍ താലോലിച്ചു. യേശുക്രിസ്തുവിന്‍റെ സൗമ്യത,താഴ്മ, ശാന്തത,ശുശ്രൂഷ മനേഭാവം,സ്നേഹം,ഇതെല്ലാം തന്‍റെ ജീവിതത്തിന്‍റെ മുഖമുദ്ര ആയിരുന്നു അത് താന്‍ പഠിച്ചു, പഠിപ്പിച്ചു. ജീവിതത്തില്‍ പ്രായോഗികമാക്കി.
സ്വന്തഭവനത്തില്‍ ആരംഭിച്ച സഭാപ്രവര്‍ത്തനം വിവിധയിടങ്ങളിലേക്ക് വ്യാപിച്ചു സഭയിലെ സഹോദരന്‍മാരാല്‍ തന്നെ സഭകള്‍ ഉടലെടുത്തു. ഒരു മൂത്ത സഹോദരനും ഇളയസഹോദരന്‍മാരും എന്നപോലെ മാത്രം ആയിരിക്കണമെന്ന് കൂട്ടുശുശ്രൂഷകരെ പഠിപ്പിച്ചു.
റാന്നി കൈപ്പുഴ അച്ചാമ്മ(ലില്ലി)യെ വിവാഹം ചെയ്തു ആറ് ആണ്‍മക്കളെ ദൈവം നല്‍കി എല്ലാവരും വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നു. 90 വയസ്സ് എന്ന് കര്‍ത്താവില്‍ നിന്ന് ലഭിച്ച അറിവ് ഗ്രഹിച്ച് വളരെ തയ്യാറെടുപ്പിലായിരുന്ന തനിക്ക് 11-11-2021ല്‍ 90 വയസ്സ് പൂര്‍ത്തിയാവുകയും ദൈവാത്മ പ്രേരണയാല്‍ റാന്നിയില്‍ നിന്ന് പാസ്റ്റര്‍. പി.സി.ചാക്കോ( സീനിയര്‍ പാസ്റ്റര്‍, റാന്നി തോട്ടമണ്‍ സഭ) താന്‍ പാര്‍ത്തിരുന്ന എറണാകുളത്തുള്ള ഭവനത്തില്‍ എത്തുകയും 18-11-2021 വ്യാഴാഴ്ച പകല്‍ 10.45 നോടടുത്ത് പ്രാര്‍ത്ഥനാന്തരീക്ഷത്തില്‍ വേലതീര്‍ന്ന് നിത്യവിശ്രമത്തിനായി കത്തൃസന്നിധിയിലേക്ക് ചേര്‍ക്കപ്പെട്ടു.
…എഴുതുക ഇന്നുമുതല്‍ കര്‍ത്താവില്‍ മരിക്കുന്ന മൃതന്മാര്‍ ഭാഗ്യവാന്‍മാര്‍; അതെ അവര്‍ തങ്ങളുടെ പ്രയത്നത്തില്‍ നിന്ന് വിശ്രമിക്കേണതാകുന്നു അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു…
ഈ വിശ്രമം തനിക്ക് അര്‍ഹിക്കപ്പെട്ടതാണ് ഈ അനുഭവസാക്ഷ്യം വായിക്കുന്ന ഏവരുമേ നമ്മള്‍ക്ക് ഇത് ഏതുമില്ലേ…..!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.