മറുവിലയായ് ജീവൻ നൽകിയ ക്രിസ്തുവിനെ അറിയുക
ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ വാർഷിക കൺവൻഷന് അനുഗ്രഹിത തുടക്കം

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ വാർഷിക കൺവൻഷനു അനുഗ്രഹിത തുടക്കം.
വാർഷിക കൺവൻഷന്റെ പ്രഥമ യോഗത്തിൽ
പാസ്റ്റർ ഓ. എം രാജുക്കുട്ടി ദൈവവചനത്തിൽ നിന്നു പ്രസംഗിക്കുകയും “എല്ലാവർക്കും വേണ്ടി മറുവിലയായ് ജീവൻ നൽകിയ ക്രിസ്തുവിനെ അറിയുക” എന്ന സന്ദേശം സദസ്സിനു കൈമാറി
കോവിഡ് പ്രതിസന്ധിയിൽ നാളുകളായി മുടങ്ങിയ കെ.ടി.എം.സി.സി ആരധനക്ക് ശേഷം നടന്ന ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ വാർഷിക കൺവൻഷൻ ബ്രദർ എം. വി വർഗ്ഗിസ് പ്രർത്ഥിച്ചു ആരംഭിച്ചു.
Download Our Android App | iOS App
സി. ഓ. ജി കുവൈറ്റ് റീജിയൻ
വൈസ് പ്രസിഡന്റ് പാസ്റ്റർ തോമസ് ജോർജ്ജ് അധ്യക്ഷത വഹിച്ചു.
ഇന്നു മുതൽ വെള്ളി വരെ
വൈകിട്ട് 6.45 മുതൽ 8.30 വരെ കുവൈറ്റ് എൻ. ഇ.സി.കെ ചർച്ച് & പാരിഷ് ഹാളിൽ വെച്ചാണ് (ലൈവ് & വെർച്വൽ) കൺവൻഷൻ നടത്തപ്പെടുന്നത്.
റവ: സി. സി തോമസ്, പാസ്റ്റർ ടി. ജെ. ശാമുവേൽ, പാസ്റ്റർ ഷിബു കെ മാത്യു എന്നിവർ ദൈവ വചനം ശുശ്രൂഷിക്കും.
സി.ഓ.ജി കുവൈറ്റ് റീജിയൻ ഗായകസംഘം സംഗീത ശുശ്രൂഷയ്ക്ക്
നേതൃത്വം നൽകും.