കർത്താവിന്റെ വരവിൽ മാത്രമേ ഇന്നത്തെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകു: പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ

post watermark60x60

തിരുവനന്തപുരം:
കർത്താവിന്റെ വരവിൽ മാത്രമേ ഇന്നത്തെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകൂ എന്നു പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ. ശാസ്ത്രത്തിനു പരിഹരിക്കാൻ കഴിയാത്തത് ദൈവത്തിനു കഴിയും. സകല ജാതികളുടെയും മനോഹര വസ്തു വരാൻ സമയമായതിനാൽ നാം ഒരുങ്ങിക്കൊൾക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശാരോൻ ഫെല്ലോഷിപ്പ് ചർച് തിരുവനന്തപുരം റീജിയൻ വിർച്വൽ കൺവൻഷന്റെ സമാപന ദിവസമായ ഇന്ന് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാസ്റ്റർ ജോസ് കെ പ്രാരംഭ പ്രാർത്ഥന നടത്തി. പാസ്റ്റർ സാം റ്റി മുഖത്തല അധ്യക്ഷത വഹിച്ചു. ഇവാ. സാജു ജോണ് ഗാനങ്ങൾ ആലപിച്ചു. സി ഇ എം ജനറൽ എക്സിക്യൂട്ടീവ് അംഗം പാസ്റ്റർ അജോയ് ജോണ്, ക്രൈസ്തവ എഴുത്തുപുര ചീഫ് എഡിറ്റർ പാസ്റ്റർ ജെ പി വെണ്ണിക്കുളം എന്നിവർ ആശംസകൾ അറിയിച്ചു.റീജിയൻ ട്രഷറർ ബ്രദർ സുരേന്ദ്രൻ കൃതജ്ഞത അറിയിച്ചു. പാസ്റ്റർ സോളമൻ സമാപന പ്രാർഥന നടത്തി. റീജിയൻ പ്രസിഡന്റ് പാസ്റ്റർ വി ജെ തോമസ് ആശീർവാദം നൽകി.

-ADVERTISEMENT-

You might also like