കവിത: സകലത്തെയും ഉളവാക്കിയോന്‍ | സജോ കൊച്ചുപറമ്പില്‍

വാഴ്ത്തീടുവീന്‍ വാഴ്ത്തീടുവീന്‍
വാഴ്ത്തീടുവീന്‍ യഹോവയെ ..
ആകാശത്തെയും ഭൂമിയെയും
സകലത്തെയും ഉളവാക്കിയോന്‍ ..

അബ്രഹാമിനെ ഊരില്‍ നിന്നും
വാഗ്ദത്ത കനാനിന്‍ കൂട്ടമാക്കി…
യോസഫിനെ കാരാഗൃഹത്തില്‍ ദര്‍ശനം
നല്കി അനുഗ്രഹിച്ചോന്‍ ..

ചെങ്കടലിന്‍ മുന്‍പില്‍ അവന്‍
യിസ്രായേലിന്‍ പാതയായി ..
മരുഭൂമിയിന്‍ ശോധനയില്‍
ജീവമന്ന തന്നു പോഷിപ്പിച്ചോന്‍..

മുക്കുവരാം ശിഷ്യന്‍മാരെ
ശ്രേഷ്ടരായ് മാറ്റിയ ഗുരുവായവന്‍…
ഉപമകളാം വചനങ്ങളാല്‍ ലോകത്തിന്‍ വെളിച്ചമാം നാഥനവന്‍ …

കാനായിലെ കല്യാണനാളില്‍
ശ്രേഷ്ടമാം വീഞ്ഞിനെ നല്കിയവന്‍ …
ലാസറിനു നാലാം നാളില്‍
ജീവനെ നല്കിയ മഹോന്നതന്‍ …

കാല്‍വറിയില്‍ യാഗമായി
ലോകത്തിന്‍ പാപത്തെ കഴുകിയവന്‍ …

വിശുദ്ധരെല്ലാം കാത്തുപാര്‍ത്തു തന്‍
ശബ്ദം കേള്‍ക്കുവാന്‍ കാതോര്‍ക്കുന്നു…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.