ലോകത്തെ സ്വാധീനിച്ച വാർത്ത യേശുവിന്റെ ഉയർപ്പ്: പാസ്റ്റർ പി സി ചെറിയാൻ

ക്രൈസ്തവ എഴുത്തുപുര ന്യൂസിലാന്റ് ചാപ്റ്റർ രൂപീകരിച്ചു

 

ന്യൂസീലാൻഡ്: ലോകത്തെ സ്വാധീനിച്ച വാർത്ത യേശുവിന്റെ ഉയർപ്പാണെന്നു പാസ്റ്റർ പി സി ചെറിയാൻ. അകന്നു നടക്കുന്നവരെയും ചേർത്തുപിടിക്കുന്ന യേശുവിന്റെ സ്നേഹം നാം തിരിച്ചറിയുന്നവരാകണമെന്നും എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരുടെ തർക്കം പരിഹരിച്ചു താൻ അവരോട് ചേർന്നു നടന്നതുപോലെ നമ്മോടും ചേർന്ന് നടക്കുന്നവനാണ് യേശുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രൈസ്തവ എഴുത്തുപുരയുടെ പതിനഞ്ചാമത്തെ ചാപ്റ്ററായ ന്യൂസീലൻഡ് ചാപ്റ്റർ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാസ്റ്റർ റോബിൻ ജോർജ് പ്രാരംഭ പ്രാർത്ഥന നടത്തി. ക്രൈസ്തവ എഴുത്തുപുര ചീഫ് എഡിറ്റർ പാസ്റ്റർ ജെ പി വെണ്ണിക്കുളം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇവാ. എബിൻ അലക്സ് ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകി. ജനറൽ പ്രസിഡന്റ് ആഷേർ മാത്യു ചാപ്റ്റർ ഉദ്ഘാടനം ചെയ്തു. ഇവാ. എബിൻ അലക്സ് ടീമിനെ പരിചയപ്പെടുത്തി. കർണാടക ചാപ്റ്റർ രക്ഷാധികാരി പാസ്റ്റർ ഭക്തവത്സലൻ നിയുക്ത ടീമിനെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. പാസ്റ്റർ പി സി ചെറിയാൻ പ്രസംഗിച്ചു. ന്യൂസീലൻഡ് ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ സാം പത്തനാവിളയിൽ, പാസ്റ്റർ വത്സൻ ജോർജ്, ശ്രദ്ധ ജോയിന്റ് ഡയറക്ടർ സുജ സജി, അപ്പർ റൂം ഡയറക്ടർ ഷോളി വർഗീസ്, ഓസ്ട്രേലിയ ചാപ്റ്റർ ഇംഗ്ലീഷ് ന്യൂസ് കോർഡിനേറ്റർ ലിജോ ജോണ് തുടങ്ങിയവർ സംസാരിച്ചു. ചാപ്റ്റർ സെക്രട്ടറി ലിബിൻ ടൈറ്റസ് കൃതജ്ഞത അറിയിച്ചു. പാസ്റ്റർ വത്സൻ ജോർജ് സമാപന പ്രാർത്ഥന നടത്തി. ക്രൈസ്തവ എഴുത്തുപുര മാനേജ്മെന്റ്,വിവിധ ചാപ്റ്റർ ,യൂണിറ്റ്, പ്രോജക്ട് ഭാരവാഹികൾ പങ്കെടുത്തു.
ചാപ്റ്റർ ഭാരവാഹികൾ:
പാസ്റ്റർ സാം പത്തനാവിളയിൽ (പ്രസിഡന്റ്), പാസ്റ്റർ റോബിൻ ജോർജ് ( വൈസ് പ്രസിഡന്റ്), ലിബിൻ ടൈറ്റസ് (സെക്രട്ടറി), മെബിൻ ബാബു (ജോ. സെക്രട്ടറി), ജെസൻ തോമസ് ജേക്കബ് ( ട്രഷറർ), ശ്യാം അലക്സ് ( ന്യൂസ് കോർഡിനേറ്റർ), ബ്ലെസ്സി ഫിലിപ്പ് ( ഇവാഞ്ചലിസം കോർഡിനേറ്റർ), ഷിൻസി തോമസ്, പ്രെറ്റി ജസ്റ്റിൻ ( അപ്പർ റൂം കോർഡിനേറ്റേഴ്‌സ്), ജോജു ജോസഫ് (പബ്ലിസിറ്റി കോർഡിനേറ്റർ), പ്രകാശ് ജോസഫ് (മീഡിയ കോർഡിനേറ്റർ), സാം വർഗീസ് (ഇംഗ്ലീഷ് ന്യൂസ് കോർഡിനേറ്റർ).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.