മഹാരാഷ്ട്രയില്‍ ആശുപത്രി ഐ.സി.യുവില്‍ തീപിടുത്തം; 11 മരണം

മുംബൈ : മഹാരാഷ്ട്രയില്‍ ആശുപത്രിയിലെ ഐസിയുവില്‍ തീപിടിച്ച്‌ 11 രോഗികള്‍ വെന്തുമരിച്ചു.അഹമ്മദ് നഗര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം.
അപകടം ഉണ്ടാകുമ്പോൾ 20 രോഗികള്‍ ഐ.സി.യുവില്‍ ചികില്‍സയിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഐ.സി.യു വാര്‍ഡില്‍ ഉണ്ടായ തീപിടുത്തം മറ്റു വാര്‍ഡുകളിലേക്കും പടരുകയായിരുന്നു.
നാലു ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് അ​ഗ്നിബാധ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.