സി.എ / സി.എം.എ / സി.എസ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

മത ന്യൂനപക്ഷ വിഭാഗങ്ങളിലെ ചാർട്ടേർഡ് അക്കൗണ്ട്സ്/കോസ്റ്റ് ആന്റ് മാനേജ്മെന്റ് അക്കൗണ്ട്സ്/ കമ്പനി സെക്രട്ടറിഷിപ്പ് വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായാണ് സ്‌കോളർഷിപ്പ് നൽകുന്നത് .

കേരളത്തിൽ പഠിക്കുന്നതും സ്ഥിരതാമസക്കാരുമായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.

അപേക്ഷകർ എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുളളവരാകണം. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകുന്നതാണ്.
ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെ പരിഗണിക്കുന്നതാണ്.
www.minoritywelfare.kerala.gov.in
ലൂടെയാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ഡിസംബർ 04.

കൂടുതൽ വിവരങ്ങൾക്ക് 0471 2300524 എന്ന നമ്പറിൽ ബന്ധപ്പെടാം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.