ഡി.ബി.റ്റി.സി പന്ത്രണ്ടാം ബാച്ച് ഗ്രാജുവേറ്റ് ചെയ്തു.

പാമ്പാടി: ഡിവൈൻ ബൈബിൾ ട്രെയിനിംഗ് സെൻ്റർ പന്ത്രണ്ടാമത് ബാച്ച് ഗ്രാജുവേറ്റ് ചെയ്തു. 21 വിദ്യാർത്ഥികൾ ഗ്രാജുവേറ്റ് ചെയ്തു സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. പവർ വിഷൻ ടിവി മാനേജിംഗ് ഡയറക്ടർ ഡോ. മാത്യൂസ് ചാക്കോ ഉൽഘാടനം ചെയ്ത പരിപാടിയിൽ ഐ പി സി ജനറൽ കൗൺസിൽ അംഗം പാസ്റ്റർ വർഗീസ് മത്തായി ഗ്രാജുവേഷൻ സന്ദേശം നൽകി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡയറക്റ്റർ പാസ്റ്റർ സതീഷ് പി ജോസഫ് അധ്യക്ഷത വഹിച്ചു. പാമ്പാടി റെഡ് ക്രോസ്സ് ഹാളിൽ നടന്ന ചടങ്ങിൽ മുൻ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. സണ്ണി പാമ്പാടി, പ്രിൻസിപ്പൽ പാസ്റ്റർ മാത്യൂ ലാസർ, അധ്യാപകരായ അലൻ പള്ളിവടക്കൻ, പാസ്റ്റർ മോൻസി തോമസ്, പാസ്റ്റർ ജോൺ വർഗീസ്, പാസ്റ്റർ കെ ആർ രാജൻ, സുവി. അലക്സ് കെ മാത്യൂ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. പാസ്റ്റർ മാത്യൂ തോമസ് ഡാളസ് ഗ്രാടുവേറ്റ് ചെയ്ത വിദ്യാർത്ഥികളെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. പ്രസിദ്ധ ഗായകൻ ജമാത്സൻ ജേക്കബ്, മിജോയ് മോൻസി എന്നിവർ ഗാനശുഷ്രൂഷ നടത്തി. പുതിയ ബാച്ച് ഡിസംബറിൽ ആരംഭിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.