21 വർഷങ്ങൾക്കു ശേഷം ഇന്ത്യൻ പ്രധാനമന്ത്രി വത്തിക്കാനിൽ വച്ച് മാർപ്പാപ്പയുമായി കൂടികാഴ്ച നടത്തി

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വത്തിക്കാനിൽ വച്ച് മാർപ്പാപ്പയുമായി കൂടികാഴ്ച നടത്തി. ഇന്ത്യൻ സമയം ഉച്ചക്ക് 12 മണിക്കായിരുന്നു കൂടികാഴ്ച. 2000ൽ അടൽ ബിഹാരി വാജ്പേയി മാർപ്പാപ്പയെ സന്ദർശിച്ച ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി വത്തിക്കാനിൽ വച്ച് മാർപ്പാപ്പയുമായി കൂടികാഴ്ച നടത്തുന്നത്. ഇന്ദിരാ ഗാന്ധിയും ഐ കെ ഗുജ്റാളുമാണ് ഇതിനു മുമ്പ് മാർപ്പാപ്പയുമായി കൂടികാഴ്ച നടത്തിയിട്ടുള്ള മറ്റ് ഇന്ത്യൻ പ്രധാനമന്ത്രിമാർ.

മോദി – മാർപ്പാപ്പ കൂടികാഴ്ചയെ ചരിത്രപരവും നിർണാകവുമെന്ന് വിശേഷിപ്പിച്ച വിദേശകാര്യവകുപ്പ്, കൂടികാഴ്ച  ഒരു മണിക്കൂറിലേറെ നീണ്ടു. ഇന്ത്യയിൽ കൊവിഡ് രൂക്ഷമായിരുന്ന സന്ദർഭത്തിൽ ജനങ്ങൾക്ക് സൗഖ്യം നേർന്നുകൊണ്ട് മാർപ്പാപ്പ പ്രധാനമന്ത്രിക്ക് സന്ദേശമയച്ചിരുന്നു. കൊവിഡ് മഹാമാരിയിൽ നിന്ന് ഇന്ത്യ ഏകദേശം കരകയറുന്ന അവസരത്തിലാണ് മോദി മാർപ്പാപ്പയുമായി കൂടികാഴ്ച നടത്തുന്നതെന്നതും ശ്രദ്ധേയമാണ്. ഇരുവരുടേയും ചർച്ചക്കിടയിൽ കൊവിഡ് സാഹചര്യം കടന്നു വന്നു.

രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ വർദ്ധിച്ചു വരുന്ന ആക്രമണങ്ങളും ഇന്നത്തെ കൂടികാഴ്ചയിൽ ചർച്ചാവിഷയമായി. മാർപ്പാപ്പയെ പ്രധാനമന്ത്രി മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഇരു നേതാക്കന്മാർക്കുമിടയിൽ ചർച്ചക്കായി നിരവധി വിഷയങ്ങൾ ഉണ്ട് എന്നതും കൂടികാഴ്ചയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.