ഐ.പി.സി നോർത്ത് ഇന്ത്യ മിനിസ്റ്റേഴ്സ് 2-മത് കോൺഫറൻസും വാർഷിക കൺവൻഷനും

ഡൽഹി: ഉത്തരഭാരത്തിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ഐ പി സി ശുശ്രൂഷകരുടെ രണ്ടാമത് കോൺഫറൻസും വാർഷിക കൺവൻഷനും നവംബർ 4,5,6 തീയതികളിൽ ഓൺലൈൻ പ്ലാറ്റുഫോമിൽ നടക്കും. ഐ പി സി മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ പി ജോയി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ഐ പി സി ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ഡോ. റ്റി. വത്സൻ എബ്രഹാം, ഡോ. തോംസൺ കെ മാത്യു (യു എസ് എ )എന്നിവർ മുഖ്യ പ്രസംഗകർ ആയിരിക്കും. ഐ പി സി ജനറൽ എക്സിക്യൂട്ടീവ്സും വിവിധ സ്റ്റേറ്റ് /റീജിയൻ പ്രസിഡന്റുമാരും സീനിയർ മിനിസ്റ്റേഴ്‌സും വിവിധ ശുശ്രൂഷകൾ നിർവഹിക്കും.
പാസ്റ്റർ കെ കോശി കോൺഫറൻസ് കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.