ദുരന്ത ഭൂമിയില്‍ കര്‍മ്മ നിരതരായി പി.വൈ.സി കേരള സ്റ്റേറ്റ് പ്രവർത്തനങ്ങൾ തുടരുന്നു

മുണ്ടക്കയം: ദുരന്ത ഭൂമിയില്‍ കര്‍മ്മ നിരതരായി പി വൈ സി കേരള സ്റ്റേറ്റ്
ഉരുൾപൊട്ടൽ നിമിത്തം ദുരന്തമുണ്ടായ അന്ന് മുതല്‍ വിശ്രമമില്ലാതെ ദുരന്ത ഭൂമിയില്‍ സേവനം അനുഷ്ഠിച്ചു പി വൈ സി കേരള സ്റ്റേറ്റ് പ്രവർത്തനങ്ങൾ തുടരുന്നു.ദുരന്ത മുഖത്ത് പ്രവര്‍ത്തനങ്ങള്‍ അത്രയും ഏകോപിപ്പിച്ച്‌ പി വൈ സി സംസ്ഥാന പ്രെസിഡന്റും സെക്രറട്ടറിയും ഉള്‍പ്പെടെയുള്ള വലിയൊരു ടീം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

post watermark60x60

കുടിവെള്ളവും ഭക്ഷണവും വിതരണം , വീട് വൃത്തിയാക്കൽ , സഭാഹാളുകൾ വൃത്തിയാക്കൽ അങ്ങനെ നിരവധി പ്രവർത്തനങ്ങൾ ചെയ്തുവരുന്നു . നിരവധി യുവാക്കളാണ് ഈ പ്രവർത്തനത്തിൽ പങ്കാളികൾ ആയി കൊണ്ടിരിക്കുന്നത് . ഉരുൾ പൊട്ടലുണ്ടായ ചില മണിക്കൂറുകൾക്കു ശേഷം തന്നെ ദുരന്ത ഭൂമിയിൽ സേവനത്തിനിറങ്ങിയ ആദ്യ സംഘടനയാണ് പി വൈ സിയെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like