വൈ പി ഇ കോട്ടയം മേഖലയുടെ പ്രവർത്തന ഉത്‌ഘാടനം നടന്നു

കോട്ടയം: 2021-22 പ്രവർത്തന വർഷത്തെ വൈ പി ഇ കോട്ടയം മേഖലയുടെ പ്രവർത്തന ഉത്‌ഘാടനം കോട്ടയം പുതുപ്പള്ളി ചർച്ചിൽ വെച്ച്‌ നടന്നു. വൈ പി ഇ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി എ ജെറാൾഡിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ഓവർസീർ റവറന്റ് സി സി തോമസ് പ്രവർത്തന ഉത്‌ഘാടനം നിർവ്വഹിച്ചു. പ്രവർത്തന ഉത്‌ഘാടനത്തോട് അനുബന്ധിച്ച് വൈ പി ഇ സ്റ്റേറ്റ് സെക്രട്ടറി ഇവാഞ്ചലിസ്റ്റ് മാത്യു ബേബിയുടെ നേതൃത്വത്തിൽ കോട്ടയം മേഖലയിൽ +2 വിന് ഉന്നത വിജയം നേടിയ വൈ പി ഇ അംഗങ്ങളായ വിദ്യാർത്ഥികളെയും മുൻ ഭാരവാഹികൾ ആയിരുന്ന ബിനോ ഏലിയാസ്, വിനോദ് കുര്യൻ, പാസ്റ്റർ ബാബു ഇടിക്കുള എന്നിവരെ ആദരിക്കുകയും ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ റെജി മുഖ്യ സന്ദേശം നൽകി. മേഖല രക്ഷാധികാരി പാസ്റ്റർ ഷിജു മത്തായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ പരിചയപ്പെടുത്തുകയും പാസ്റ്റർ ബാബു ഇടിക്കുള അവരെ അനുഗ്രഹിച്ച്‌ പ്രാർത്ഥിക്കുകയും ചെയ്തു. സ്റ്റേറ്റ്‌ കൗൺസിൽ ജോയിൻ സെക്രട്ടറി പാസ്റ്റർ വി പി തോമസ്, വൈ പി ഇ സ്റ്റേറ്റ്‌ ട്രഷറർ പാസ്റ്റർ ഫിന്നി ജോസഫ്, വൈ പി ഇ സ്റ്റേറ്റ്‌ ജോയിൻ സെക്രട്ടറി പാസ്റ്റർ ഡെന്നിസ് വർഗ്ഗീസ്‌, മീഡിയ ഡയറക്ടർ പാസ്റ്റർ സാംകുട്ടി മാത്യു, ഇവാഞ്ചലിസം സെക്രട്ടറി അജി കുളങ്ങര, പാസ്റ്റർ ലൈജു നൈനാൻ, പാസ്റ്റർ ബിജുമോൻ സാമുവേൽ, പാസ്റ്റർ അശോക് മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. മേഖല കോർഡിനേറ്റർ പാസ്റ്റർ സാബു കൊച്ചുമോന്റെയും സെക്രട്ടറി ലിബിൻ സി മാത്യുവിന്റെയും നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading