ലേഖനം: നിത്യത | ലിജോ ജോസഫ്

സായാഹ്നം ആകുമ്പോൾ വീടിൻ്റെ വരാന്തയിൽ എല്ലാവരും കൂടിയിരുന്നു
കുശലം പറഞ്ഞുകൊണ്ട് ചൂട്ചായ ഊതി ഊതി കുടിക്കുമ്പോൾ ചിലപ്പോൾ പുറത്ത് നല്ല ഇടിച്ചു കുത്തിയുള്ള മഴയും, കാറ്റും ഉണ്ടാവും. കൂട്ടിന് നല്ല ഇടിയും കൊല്ലിയാനും ഉണ്ടാവുക പതിവാണ്. ഇവിടുത്തെ കുഞ്ഞുങ്ങൾക്ക് ഇതൊക്കെ അറിയാമോ ആവോ? ഇല്ലെങ്കിൽ അടുത്ത അവധി നാട്ടിൽ നല്ല മഴയുള്ളപോൾ ആവട്ടെ.

post watermark60x60

കെട്ടുറപ്പുണ്ടെന്ന് കരുതുന്ന സൗഹൃദങ്ങളും, ആത്മബന്ധങ്ങളും, നല്ല സംസ്കാരങ്ങളും ഒക്കെ, ഇറമ്പത്ത് കൂടി എറിച്ചിൽ അടിച്ചു കേറിവന്ന് അനുഭൂതി നൽകിയ ശേഷം പതിയെ പടിയിറങ്ങി പോകുന്നപോലെയായി.

അതോടൊപ്പം പുതിയ ചില അതിഥികൾ ആയി വന്നവർ ഒക്കെ കുടുംബത്തിലെ അംഗങ്ങൾ ആയി മാറി.

Download Our Android App | iOS App

നമ്മൾ അവരോട് ഒന്നും തന്നെ ചോദിച്ചിട്ടില്ല, എന്നാൽ അവർക്ക് അറിയണമായിരുന്ന
നമ്മുടെ എല്ലാ രഹസ്യങ്ങളും നമ്മിൽ നിന്ന് ചോർത്തിയ ശേഷമാണ് അവർ നമ്മുടെ വീട്ടിലെ അംഗങ്ങൾ ആയിത്തീർന്നത്. അവരിലൂടെ ലോകത്തിലെ എല്ലാ വിവരങ്ങളും നമുക്ക് ലഭിക്കുന്നുണ്ട് എന്നത് ശെരിയാണ് പക്ഷേ അവരെ നമ്മുടെ വീട്ടിലേക്ക് പറഞ്ഞു വിട്ടവൻ്റെ സെർവറിൽ നമ്മുടെ എല്ലാ രഹസ്യങ്ങളും ചേർക്കപ്പെട്ടിട്ടുണ്ട് എന്നത് ഈ ലോകത്തിലെ നമ്മുടെ നിസ്സഹായത വെളിവാക്കുന്നു.

കഴിഞ്ഞ ദിവസം രാത്രി ചില മണിക്കൂറുകൾ അവർ തങ്ങളുടെ പ്രവർത്തനം മരവിപ്പിച്ചപ്പോൾ ചിലർക്കെങ്കിലും അല്പം പിരിമുറുക്കം അനുഭവപ്പെട്ടു കാണും. ആ പിരിമുറുക്കം ലോകത്തോട് നമുക്കുള്ള പിടിമുറുക്കം സൂചിപ്പിക്കുന്നു.

ഇനി അവരെ നമ്മുടെ വിരൽ തുമ്പിൽ നിന്നും എടുത്തു മാറ്റുക എന്നത് വളരെ ദുഷ്കരം തന്നെയാണ്. അവരില്ലാത ജീവിക്കാൻ പറ്റാത്ത ഒരു അവസ്ഥ ആയി…എന്തൊരു സ്ഥിതി ആണല്ലേ? ഇനിയൊരു മടങ്ങിപ്പോക്ക് സാധ്യം ആകുമോ?

ഏറെ വൈകിപ്പോയി എങ്കിലും ഇനിയും സാധ്യമാണ്. എങ്ങനെ അണെന്നല്ലെ!
സാവധാനം മുറുകെയുള്ള ആ പിടി ഒന്ന് അഴിച്ചു വിട്ടാൽ മതി.

പ്രിയരേ,
ലോകത്തിൻ്റെ അതിപതി തൻ്റെ
പിടി മുറുക്കി കഴിഞ്ഞു. അവൻ തൻ്റെ ഒരു സ്വഭാവവും രഹസ്യം ആക്കി വെക്കുന്നില്ല.
കാരണം അവൻ തൻ്റെ മുഴുവൻ സ്വഭാവങ്ങളും മനുഷ്യനിൽ തന്നെ പ്രതിഫലിപ്പിക്കുന്നു.

ലോകം മുഴുവൻ ഒരു കുടക്കീഴിൽ ആക്കുക എന്ന വലിയ ഒരു ആശയത്തോടുകൂടി പ്രൗഢ ഗംഭീരമായ വേദികളും ഒരുങ്ങിക്കഴിഞ്ഞു. സുന്ദരമായ പരവതാനികൾ വിരിച്ചു ലോകത്തെ സ്വാഗതം ചെയ്യുന്ന കാഴ്ചകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തുളുമ്പി നിൽക്കുന്നുണ്ടല്ലോ. അതുവഴി ഒന്ന് പോയി നോക്കിയാലോ?

ഒരു നല്ല ലോകം കെട്ടിപ്പടുക്കുന്നതിനും ഭാവി രൂപപ്പെടുത്തുന്നതിനും നമുക്കെല്ലാവർക്കും അധികാരമുണ്ട് അതുകൊണ്ട് തന്നെ,

സുസ്ഥിരത, ചലനാത്മകത, അവസരം എന്നിവയിലൂടെ എങ്ങനെയാണ് ‘മനസ്സുകളെ ബന്ധിപ്പിക്കുകയും ഭാവി സൃഷ്ടിക്കുകയും’ ചെയ്യുന്നതെന്ന് കണ്ടെത്തുകയുമാണ് അവരുടെ ലക്ഷ്യം.

ഭൂമിയിലെ 192 രാജ്യങ്ങൾ ഇവിടെ ഒരുമിച്ച് കൂടിയിരിക്കുന്നു എന്നത് ചെറിയ കാര്യമല്ല,
എന്നാലോ ഇതൊരു സൂചന മാത്രാണ്.

രാജ്യങ്ങളുടെ ഈ കൂട്ടായ്മയെ ഒന്നിനോടും ഉപമിക്കാൻ ശ്രമിക്കുന്നില്ല, പക്ഷേ ഈ ലോകം ഒരുവൻ്റെ അധികാരത്തിൻ്റെ കീഴിൽ വരുക എന്നത് അപ്രാപ്യമായ ഒന്നല്ല എന്നു ഓർമിപ്പിച്ചു എന്നു മാത്രമേ ഉള്ളൂ. ഒരുനാൾ
അതു സംഭവിക്കുക തന്നെ ചെയ്യും.

എത്രയൊക്കെ സുവിശേഷം കേട്ടാലും
ഭാവിയെപ്പറ്റി ഉത്കണ്ഠ ഇല്ലാത്തവരായി ചുരുക്കം ചിലർ ഉണ്ടാവനെ സാധ്യത ഉള്ളൂ.

അന്നന്നത്തെ ആഹാരത്തിനും, വസ്ത്രത്തിനുമപ്പുറം ചിന്തിക്കുമ്പോൾ ആണല്ലോ പ്രവാസം എന്ന ആശയത്തിന് വ്യാപ്തി കൂടുന്നത്. അങ്ങനെ സുന്ദരമായ ദേശത്തിൻ്റെ നന്മ അനുഭവിക്കാൻ
കയറി വന്നവരിൽ ഞാനും ഉൾപ്പെടുന്നു.

കുറച്ചു കൂടി ആത്മാർത്ഥമായി പ്രയത്നിച്ചാൽ ആനുകൂല്യകൾ ഇനിയും ലഭിക്കുന്ന ഇടങ്ങളുണ്ട്.
കുഞ്ഞുകളുടെ സൗജന്യ വിദ്യാഭ്യാസം,
സൗജന്യ ആരോഗ്യ ഇൻഷുറൻസ്, ഗൾഫിനേക്കളും ഇരട്ടി പ്രതിഫലം, മുന്തിയ ജീവിതശൈലി ഇതൊക്കെ കൂടി കണക്കിലെടുത്താൽ ജീവിക്കാൻപറ്റിയ ഭൂമിയിലെ അതിമനോഹരവും സുന്ദരവുമായ ദേശം യൂറോപ്പോ അല്ലെങ്കിൽ അമേരിക്കൻ വൻകരകള്ളോ ആയിരിക്കും.

എന്തൊക്കെയായാലും ഭൂമിയിലെ അതിമനോഹരമായ അനേകം കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. സൃഷ്ടി അത്ഭുതകരമാണ്. എന്നാൽ ഒരു ഭാവി സ്ഥലം ഉണ്ട് – ഒരു നിത്യമായ വാസസ്ഥലം – നമുക്ക് ചിന്തിക്കാൻ കഴിയുന്നതിൻ്റെ അപ്പുറത്താണ് അതിൻ്റെ സ്ഥാനം.

സ്വർഗ്ഗം ഒരു യാഥാർത്ഥ്യമാണ്. അത് അത്യുന്നതനായ കർത്താവിന്റെ വിശുദ്ധമായ വാസസ്ഥലവും, തൻ്റെ പുത്രനെ സ്വീകരിച്ചവർ നിത്യതയിൽ ചെലവഴിക്കുന്ന ഇടവുമായിരിക്കും.

യേശു ഇങ്ങനെ പറഞ്ഞു:

എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു.

ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും.

(യോഹന്നാൻ 14: 2-3)

നമ്മുടെ പിതാവിന്റെ ഭവനം എത്ര മനോഹരമാണെങ്കിലും, യേശുവിനോടൊപ്പമുള്ള വാസസ്ഥലം എല്ലാവരിലും ഏറ്റവും മനോഹരമായ വാസസ്ഥലമായിരിക്കും എന്നു ഞാൻ കരുതുന്നു. വഴിയും സത്യവും ജീവനും ആയവൻ നമ്മെ സ്വർഗ്ഗത്തിലേക്ക് സ്വാഗതം ചെയ്യുന്ന ആ മഹാദിനം, ക്രിസ്തുവിലുള്ള നമ്മുടെ പ്രത്യാശയുടെ
പര്യവസാനമായിരിക്കും.

എന്നാൽ സീയോൻ പർവതത്തിലേക്കും സ്വർഗ്ഗീയ യെരുശലേമിലേക്കും ജീവനുള്ള ദൈവത്തിന്റെ നഗരത്തിലേക്കും എണ്ണമറ്റ മാലാഖമാരുടെ കൂട്ടത്തിലേക്കും സ്വർഗ്ഗത്തിൽ രജിസ്റ്റർ ചെയ്ത ആദ്യജാതരുടെ പൊതുസമ്മേളനത്തിലേക്കും സഭയിലേക്കും എല്ലാവരുടെയും ന്യായാധിപനായ ദൈവത്തിലേക്ക് കേവലം മനുഷ്യരുടെ ആത്മാക്കൾ ആയ നമുക്ക് കയറുവാൻ പ്രത്യേകം ഫീസും, ടിക്കറ്റുമൊന്നും ആവശ്യം ഇല്ല. നേരെമറിച്ച് അവിടുത്തെ കല്പനകൾ അനുസരിച്ചാൽ മാത്രം മതിയാകും.

അവിടുത്തെ കൗണ്ടറുകളിൽ,
സ്വർഗത്തെ പറ്റിയുള്ള വിവരണ കടലാസുകൾ ലഭ്യമാക്കുകയില്ല, അത് ഭൂമിയിൽ നിന്നും ലഭിക്കുന്ന വേദപുസ്തകത്തിൽ നിന്നും വായിച്ചു മനസ്സിലാക്കുക തന്നെ വേണം.

ദൈവത്തിന്റെ തികഞ്ഞ രൂപകൽപ്പന അനുസരിച്ച് “ജീവനുള്ള ദൈവത്തിന്റെ നഗരം” ഒരു മനോഹരമായ സ്ഥലമായിരിക്കും. കൂടാതെ, ഒരു എഴുത്തുകാരൻ പറഞ്ഞതുപോലെ, സ്വർഗ്ഗീയ യെരുശലേം
“സങ്കൽപ്പിക്കപ്പെടാത്ത അനുഗ്രഹത്തിന്റെ ഇടം” ആയിരിക്കും.

സ്വർഗത്തിൽ രജിസ്റ്റർ ചെയ്തവർ, കുരിശിലെ യേശുവിന്റെ ത്യാഗത്താൽ പരിപൂർണ്ണരായി, അവരുടെ ഏറ്റവും പരിശുദ്ധനായ ദൈവത്തിനു മുന്നിൽ എണ്ണമറ്റ മാലാഖമാരുമായി ഒത്തുചേരും. ജീവനുള്ള ദൈവത്തിനു മുന്നിൽ വ്യാപിച്ചുകിടക്കുന്ന ജനക്കൂട്ടത്തെ ചിത്രീകരിക്കാൻ ശ്രമിക്കുന്നത് അതിശയകരവും പൂർണ്ണമായും മനസ്സിലാക്കാൻ കഴിയാത്തതുമാണ്.

ദാവീദിന്റെ നഗരവും അത്യുന്നതനായ ദൈവത്തിന്റെ ശാശ്വതാവകാശവുമായ സീയോൻ പർവ്വതം, സൃഷ്ടാവിനെ ആരാധിക്കാൻ എല്ലാവരും ഒത്തുചേരുന്ന നഗരമായിത്തീരും.

ആ നഗരത്തിലേക്ക് കയറി ചെല്ലുവാൻ പുത്രത്വത്തിൻ്റെ അവകാശം മാത്രം കൈവശം കരുതിയാൽ മതിയാകും.

ഒന്നിനെപ്പറ്റിയും വിചാരപ്പെടുകയോ, ഭാവിയെപ്പറ്റി നെടുവീർപ്പെടുകയോ വേണ്ട.

രക്ഷ സൗജന്യമാണ്.
സമയം തീരെയുമില്ല.
അക്കരെയുള്ള നിത്യജീവിതത്തിനായി
നമുക്കൊരുമച്ചു ഒരുങ്ങാം.

ലിജോ ജോസഫ്

-ADVERTISEMENT-

-ADVERTISEMENT-

You might also like