ലേഖനം :മൂഢാ നീ കളപ്പുരയിലാണോ? | സിഞ്ചു മാത്യു നിലമ്പൂർ

ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ മനുഷ്യൻ എത്ര ബദ്ധപ്പെടുന്നു ,മനുഷ്യബന്ധങ്ങൾ പോലും ശിഥിലമായി പൊയ്കൊണ്ടിരിക്കുന്നു, അപ്പൻ അമ്മ മക്കൾ അടങ്ങിയതാണല്ലോ ഒരു കുടു:ബം, എന്നാൽ ഇന്ന് കുടു:ബം എന്നത് വെറും നാമമാത്രമായി കൊണ്ടിരിക്കുന്നു. എന്തെന്നാൽ ഭൂമിയിൽ ജീവിക്കാൻ വേണ്ടി ഇന്ന് ഒരുമിച്ചുള്ള കുടുംബ ജീവിതം വേണ്ട എന്ന് വെച്ച് ഭാര്യയും ഭർത്താവും രണ്ട് ദ്രുവത്തിൽ നിന്ന് പണം സമ്പാദിക്കുന്നു, മറുഭാഗത്ത് മക്കൾ അനാഥത്വം അനുഭവിക്കുന്നു. വല്ലപ്പോഴും ഒരുമിച്ചുള്ള കൂടി ചേരലിൽ അടുത്ത സമ്പാദ്യത്തെ കുറിച്ചുള്ള പ്ലാനുകൾ, എന്നാൽ ഇതിൽ നിന്നെല്ലാം നഷ്ടമാകുന്നത്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം, മനുഷ്യൻ ലോകത്തോട് പറ്റി ചേർന്ന് അധികം അധികമായി സമ്പാദിക്കണം എന്നുള്ള ചിന്ത ഇന്ന് മിക്ക മനുഷ്യരെയും ഭരിക്കുന്നു. തിന്നുവാനും കുടിക്കുവാനുംമാത്രം ജീവിതം മുന്നോട്ട് നയിക്കുന്ന ഒരു പറ്റം കൂട്ടർ നമുക്കിടയിൽ കൂടി കൊണ്ടിരിക്കുന്നു, എന്നാൽ ഇങ്ങനെയുള്ള മനുഷ്യരെ നോക്കി ദൈവം വിളിക്കുന്നത് എന്താണ് ?”മൂഢാ”

ദൈവം എന്തുകൊണ്ട് ഇങ്ങനെയുള്ള മനുഷ്യരെ മൂഢാ എന്ന് വിളിക്കുന്നു എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ആരായിരിക്കും അപ്പോൾ ബുദ്ധിമാൻ? സ്കൂളിൽ പഠിച്ച് ക്ലാസ്സിൽ ഒന്നാം സ്ഥാനം നേടിയ കുട്ടിയെ നോക്കി ഈ ലോക മനുഷ്യൻ വിളിക്കും” ബുദ്ധിമാൻ “,, ക്ലാസ്സിൽ പഠിക്കാൻ പുറകിൽ നിൽക്കുന്ന കുട്ടിയെ നോക്കി ഈ ലോക മനുഷ്യൻ വിളിക്കും “മണ്ടൻ”

എന്നാൽ പ്രിയമുള്ളവരെ സർവ്വത്തെയും സൃഷ്ടിച്ച ദൈവം ആരെയാണ് ബുദ്ധിമാൻ, മൂഢ എന്ന് വിളിക്കുന്നത് നിങ്ങൾക്കറിയോ?
സങ്കീർത്തനങ്ങൾ Psalms 14:2
ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.

ദൈവത്തെ അന്വോഷിക്കുന്നവനത്രെ ബുദ്ധിമാൻ, അങ്ങനെയെങ്കിൽ ഇത് വായിക്കുന്ന നിങ്ങൾ ബുദ്ധിമാനാണോ .
ആരാണ് മൂഢൻ?
ലൂക്കോസ് 12:20
മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചതു ആർക്കാകും എന്നു പറഞ്ഞു.
മായയായ ഈ ലോകത്തിൽ സമ്പാദിക്കാൻ വേണ്ടി മാത്രം ഓടുന്ന മനുഷ്യനത്രേ മൂഢൻ,

പ്രിയ വായനക്കാരേ, നമ്മുടെ ജീവിതയാത്രയുടെ അവസാനം എപ്പോഴാണ് എന്ന് നമുക്കറിയില്ല, കളപ്പുരയിൽ കൂട്ടി വെക്കാൻ ഉള്ള തന്ത്രപ്പാടിലാണോ നിങ്ങൾ സ്വയം ചിന്തിക്ക, ദൈവവുമായി ഉള്ള ബന്ധം നിങ്ങൾക്ക് എങ്ങനെയാണ്? നമ്മുടെ ജീവിതം അവസാനിച്ച് കഴിയുമ്പോൾ നമ്മുടെ സമ്പാദ്യം ഒന്നും നമുക്ക് കൊണ്ട് പോകാൻ സാധ്യമല്ല, അങ്ങനെയെങ്കിൽ ഒന്ന് ചിന്തിക്ക, നാം ഓടുന്നതും അദ്ധ്വാനിക്കുന്നതും സമ്പാദിക്കുന്നതും എല്ലാം ദൈവത്തെ മറന്നാണങ്കിൽ നിന്നെപ്പോലെ ലോകത്തിലെ ഏറ്റവും മണ്ടൻ വേറെ ആരും ഇല്ല, നേരെ മറിച്ച് ദൈവ വിഷയമായി ആവേശവും, എരിവും, ജീവിതവും ഉള്ള വ്യക്തിയാണോ എങ്കിൽ നിങ്ങളത്രേ ബുദ്ധിമാൻ. ഈ ലോകം നമ്മെ എന്ത് വിളിക്കുന്നു എന്നതല്ല പ്രാധാന്യം, ദൈവം നമ്മെ നോക്കുന്നത് നമ്മുടെ ഹൃദയം ആണ്.

ആയതിനാൽ ഈ ഭൂമിയിലെ കൊച്ച്ജീവിതം നേരോടെ ജീവിച്ച് ദൈവത്തിൽ ആശ്രയിച്ച്, ദൈവത്തെ ഭയപ്പെട്ട് നിത്യതയെ ലക്ഷ്യം വെച്ച് ബുദ്ധിമാനായി നമുക്ക് ജീവിക്കാം.

സിഞ്ചു മാത്യു നിലമ്പൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.