നാളെ നടത്താനിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെച്ചു

Kraisthava Ezhuthupura News

തിരുവനന്തപുരം : ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ നാളെ നടത്താനിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെച്ചു.
പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
നാളെയാണ്​ അവസാന പരീക്ഷ ന​ടക്കേണ്ടിയിരുന്നത്​.
അതേസമയം, കേരള സര്‍വകലാശാല നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്​ടിക്കല്‍, എന്‍ട്രന്‍സ്​ തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റു ദിവസത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ല. നാളെ നടത്താനിരുന്ന എച്ച്‌ ഡി സി പരീക്ഷയും മാറ്റിവെച്ചു. മഹാത്മാഗാന്ധി സര്‍വകലാ ശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
സംസ്ഥാന​ത്തെ വിവിധ ജില്ലകളില്‍ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്​. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ്​ മഴക്കെടുതി രൂക്ഷം.7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.