പ്രാണനെ പരിപാലിക്കുന്ന ദൈവത്തിന് നന്ദി പറഞ്ഞ് ജോമോൻ സാറും കുടുംബവും
Kraisthava Ezhuthupura News
വാർത്ത: ജിബിൻ ഫിലിപ്പ് തടത്തിൽ
കൊക്കയാർ: കഴിഞ്ഞ ദിവസം കേരളത്തെ നടുക്കിയ ഉരുൾപൊട്ടലിലും പ്രകൃതിക്ഷോഭത്താലും തകർന്ന് പോയ കൂട്ടിക്കൽ, കൊക്കയാർ പ്രദേശങ്ങളിൽ അനേകം ജീവനുകൾ നഷ്ടമായി പലരുടെയും വിടും കൃഷിയും എല്ലാം നഷ്ടമായി. പലരെയും കാണാതെ കുടുംബങ്ങൾ വിഷമത്തിൽ ആയിരിക്കുന്നു. എന്നാൽ അതിന്റ നടുവിലും ദൈവം അത്ഭുതകരമായി തന്നെയും തന്റെ കുടുംബത്തെയും വിടുവിച്ച ദൈവത്തിന് നന്ദി പറയുകയാണ്.ഐപിസി കൊക്കയാർ സഭാംഗവും കാഞ്ഞിരപ്പള്ളി ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂൾ സൂപ്രണ്ടുമായ മാത്യു ഉമ്മൻ എന്ന ജോമോൻ സാറും കുടുംബവും.

കഴിഞ്ഞ ദീർഘ വർഷങ്ങളായി മുണ്ടക്കയം കൊക്കയാറിൽ താമസിച്ചിരുന്ന തന്റെ വിട് ഇന്ന് ഇല്ല, ഇന്നലെ ഉണ്ടായ ഉരുൾപൊട്ടലിൽ പൂർണമായും തകർക്കപ്പെട്ടു. എന്നാൽ മുൻകൂട്ടി തീരുമാനിച്ചതിൻ പ്രകാരം എറണാകുളത്ത് സുഹൃത്തുക്കളുടെ കുടുംബങ്ങൾ ഒത്തുച്ചേരുവനായി ക്രമീകരിച്ചിരിക്കുന്ന കപ്പൽ യാത്രക്ക് വേണ്ടി ഇന്നലെ രാവിലെ കുടുംബമായി പോയതായിരുന്നു. അതിന്റ പിന്നാലെ ആണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.എറണാകുളത്തെ പ്രോഗ്രാം ക്യാൻസൽ ചെയ്യാനായി കഴിഞ്ഞദിവസങ്ങളിൽ ശ്രമിക്കുന്നുവെങ്കിലും, കുഴപ്പമില്ല നടക്കുമെന്ന് ആയിരുന്നു മറുപടി. എന്നാൽ എറണാകുളത്ത് ചെന്നതിനു ശേഷം പ്രകൃതിക്ഷോഭം മൂലം യാത്ര ക്യാൻസൽ ആക്കുകയും ചെയ്തു.
തന്റെ ഭക്തന്മാരെ പരിപാലിക്കുന്ന വിധങ്ങളെ ഓർത്ത് ദൈവത്തെ സ്തുതിക്കുകയും ഇയ്യോബിന് തനിക്ക് ഉള്ളതൊക്കെ നഷ്ടപ്പെട്ടെങ്കിലും അതിന് പകരമായി ഇരട്ടി തിരിച്ചു നൽകിയ ദൈവം തന്നെയും തന്റെ കുടുംബത്തെയും ഈ വലിയ വിപത്തിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിഞ്ഞുയെങ്കിൽ നഷ്ടപ്പെട്ടതൊക്കെ തിരിച്ചു തരുവാൻ വിശ്വസ്തനാണ് എന്നുള്ള വലിയ വിശ്വാസത്തിലാണ് ജോമോൻ സാറും ഭാര്യ ജിഷയും മക്കളായ ആശിഷും ജോഷുവയും.ഇപ്പോൾ കാഞ്ഞിരപ്പള്ളിയിലുള്ള ബന്ധു ഭവനത്തിലാണ് ജോമോൻ സാറും കുടുംബവും.
Download Our Android App | iOS App
ജോമോൻ സാറിന്റെ വീട് നിന്നിരുന്ന സ്ഥലത്തിന് അടുത്തുള്ള വീടുകളിലെ പലരും ഇന്ന് ജീവനോടെയില്ല, ചിലരെ കാണാതെയും ആയിരിക്കുന്നു. തികച്ചു ഒറ്റപ്പെട്ട അവസ്ഥയാണ് ആ പ്രദേശങ്ങൾ.
ഈ പ്രദേശങ്ങളെ ഓർത്ത് എല്ലാവരും പ്രാർത്ഥിക്കുക.