സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയായ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്ന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

post watermark60x60

തിരുവനന്തപുരത്ത് ഇടിയോടു കൂടിയ മഴ ശക്തമാണ്. രാത്രി മുതല്‍ തീരപ്രദേശങ്ങളിലും മലയോരമേഖലകളിലും മഴ തുടരുകയാണ്. ന​ഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കൊല്ലം ജില്ലയിലും മഴ തുടരുന്നു. രാത്രി മുഴുവന്‍ ശക്തമായി മഴ പെയ്തു. ജില്ലയുടെ കിഴക്കന്‍ മേഖലയിലും മഴയുണ്ട്.

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് (orange alert). എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, മലപ്പുറത്ത് മഴ തീരെയില്ല. കോഴിക്കോട് നഗരത്തില്‍ മഴയില്ല , റൂറലിലും ഇതുവരെ കാര്യമായ മഴയില്ല. ഇടുക്കിയില്‍ മഴ തുടങ്ങിയിട്ടില്ല.

Download Our Android App | iOS App

അറബിക്കടലിലെ ന്യൂനമര്‍ദ്ദം കേരളാ തീരത്തോട് അടുത്തതോടെയാണ് മഴ ശക്തമാകുന്നത്. കേരളാ ലക്ഷദ്വീപ് തീരങ്ങളില്‍ 60 കീ.മി വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും.

-ADVERTISEMENT-

You might also like