ന്യൂ ഇൻഡ്യ ബൈബിൾ ചർച് പ്രസിഡന്റ് പാസ്റ്റർ തോമസ് ഫിലിപ്പ് അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

തിരുവല്ല: ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് സ്ഥാപക പ്രസിഡണ്ടും കേരളത്തിലെ സീനിയർ പെന്തെക്കോസ്തു സഭാനേതാക്കളിൽ ഒരാളുമായിരുന്ന പാസ്റ്റർ തോമസ് ഫിലിപ്പ് നിര്യാതനായി. ഇന്ന് വൈകുന്നേരം നാലുമണിയൊടെ തിരുവല്ല ബിലീവേഴ്‌സ് ചർച് ആശുപത്രിയിലായിരുന്നു അന്ത്യം. 82 വയസ് ആയിരുന്നു.

post watermark60x60

ന്യൂ ഇന്ത്യാ ബൈബിള്‍ ചര്‍ച്ചിന്റെ സ്ഥാപകനാണ് റവ. തോമസ് ഫിലിപ്പ്. ചെങ്ങന്നൂര്‍ പേരൂര്‍ക്കാവ് കുടുംബത്തില്‍ ജി. ഫിലിപ്പോസ്-മറിയാമ്മ ദമ്പതികളുടെ മകനായി 1939 സെപ്റ്റംബര്‍ 11ന് ജനിച്ച പാസ്റ്റർ തോമസ് ഫിലിപ്പ് മാര്‍ത്തോമ്മാ കോളജില്‍ നിന്ന് ഇക്കണോമിക്‌സ് ബിരുദം നേടിയശേഷം പായിപ്പാട് ട്യൂട്ടോറിയല്‍ കോളജ് സ്ഥാപിച്ച് അദ്ധ്യാപകനായും പ്രിന്‍സിപ്പാളായും പ്രവര്‍ത്തിച്ചു.

ഭാര്യ: മേഴ്‌സി തോമസ്. മക്കള്‍: ജോര്‍ജ് തോമസ്, തോമസ് ടി. ഫിലിപ്പ്, സ്റ്റാന്‍ലി, സോണി.

Download Our Android App | iOS App

-ADVERTISEMENT-

-ADVERTISEMENT-

You might also like