അബ്ബാ പിതാവേ ആത്മീക സംഗമം ഇന്ന് മുതൽ

 

post watermark60x60

വടകോട്: ഐപിസി എബെനേസർ വടകോട് സഭയും പത്തനാപുരം സെന്റർ പിവൈപിഎയും സംയുക്തമായി നടത്തുന്ന അബ്ബാ പിതാവേ ദ്വിദിന ആത്മീക സംഗമത്തിന് ഇന്ന് തുടക്കമാകും. എല്ലാ ദിവസവും രാത്രി 7 മണിമുതൽ 9 മണിവരെ യാണ് യോഗങ്ങൾ നടക്കുന്നത്.

ഐപിസി പത്തനാപുരം സെന്റർ മിനിസ്റ്റർ പാസ്റ്റർ സി.എ തോമസ് ഉത്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർ ഷിബു തോമസ്(ഒക്കലഹോമ), ഐപിസി പാറശാല സെന്റർ മിനിസ്റ്റർ പാസ്റ്റർ വി റ്റി അലക്സാണ്ടർ എന്നിവർ ദൈവവചനം പങ്ക് വെക്കും. സ്റ്റാൻലി എൽ. ജെ, എമി സ്റ്റാൻലി, പാസ്റ്റർ ഷിബു ജോർജ്, സ്റ്റീഫൻ രാജൻ, ബെൻസി ലിനു എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.

Download Our Android App | iOS App

Meeting ID : 9287980633

 

-ADVERTISEMENT-

-ADVERTISEMENT-

You might also like