ഐ.പി.സി.എൻ.ആർ വെസ്റ്റ് സോൺ വെർച്യുൽ കൺവൻഷൻ: ‘റിവൈവ് 2021’

Kraisthava ezhuthupura news desk

മുംബൈ:
ഐ.പി.സി നോർത്തേൺ റീജിയൺ വെസ്റ്റ് സോണിൻ്റെ (മഹാരാഷ്ട്ര) ആഭിമുഖ്യത്തിൽ ദ്വിദിന വെർച്യുൽ കൺവൻഷനും സംയുക്ത ആരാധനയും ‘റിവൈവ് 2021’ എന്ന പേരിൽ നടക്കുന്നതാണ്. സൂം പ്ലാറ്റ്ഫോമിൽ ആണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബർ 1, 2 ദിവസങ്ങളിൽ വൈകിട്ട് 7:30 മുതൽ 9:30 വരെ സുവിശേഷ യോഗങ്ങൾ നടക്കും. സുപ്രസിദ്ധ സുവിശേഷ പ്രസംഗകരായ പാസ്റ്റർ ജോ തോമസ്, ബാംഗ്ലൂർ, പാസ്റ്റർ സുധീർ കുറുപ്പ്, കേരള, പാസ്റ്റർ സാമുവൽ ജോൺ, (ഐ.പി.സി.എൻ.ആർ പ്രസിഡന്റ്) എന്നിവർ മുഖ്യപ്രഭാഷണം നടത്തുന്നതാണ്. സുവി. സ്റ്റാൻലി എബ്രഹാം ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.

ഒക്ടോബർ 3 ഞായറാഴ്ച രാവിലെ 9:30 മുതൽ വെസ്റ്റ് സോണിലെ സഭകളുടെ സംയുക്ത ആരാധനയും നടക്കുന്നതാണ്. സോണൽ പ്രസിഡന്റ് പാസ്റ്റർ രാജു. പി. നായർ, പാസ്റ്റർ സജി സൈമൺ, പാസ്റ്റർ ജസ്റ്റസ് തങ്കച്ചൻ തുടങ്ങിയവർ യോഗത്തിൻ്റെ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

-Advertisement-

You might also like
Comments
Loading...