റ്റി.പി.എം ഡൽഹി സെന്റർ കൺവൻഷൻ ഒക്ടോബർ 7 മുതൽ

ഡൽഹി: ദി പെന്തെക്കൊസ്ത് മിഷൻ ഡൽഹി സെന്റർ കൺവൻഷൻ ഒക്ടോബർ 7 മുതൽ 10 വരെ ഗുരുഗ്രാം ഓൾഡ് ഡൽഹി റോഡിലെ അതുൽ കറ്റാരിയ ചൗക്കിന് സമീപമുള്ള നടരാജ് ഗ്രീൻസിൽ (എയർ ഫോഴ്സ് സ്റ്റേഷന് എതിർവശം) നടക്കും.
ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും വെള്ളിയാഴ്ച മുതൽ രാവിലെ 7 ന് വേദപാഠം, 9 ന് പൊതുയോഗം, വൈകിട്ട് 3 കാത്തിരിപ്പ് യോഗവും യൂത്ത് മീറ്റിങ്ങും നടക്കും.
സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ഡൽഹി സെന്ററിലെ പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും. വിശ്വാസികളും ശുശ്രൂഷകരും ഉൾപ്പെട്ട വോളന്റിയേഴ്സ് കൺവൻഷന്റെ ക്രമീകരണങ്ങൾ ഒരുക്കും.
കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു കൊണ്ടാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.