ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോളിസ്റ്റിക് കൗൺസിലിംഗ് സെന്റർ ഉദ്ഘാടനം സെപ്റ്റംബർ 25 ന്

കായംകുളം : കൗൺസിലിംഗ് പഠനവും പരിശീലനവും ലക്ഷ്യമിട്ട് ആരംഭിക്കുന്ന
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ഹോളിസ്റ്റിക് കൗൺസിലിംഗ് സെന്ററിന്റെ (IIWC) ഉദ്ഘാടനം സെപ്റ്റംബർ 25 – ന് ശനിയാഴ്ച 7 മണിക്ക്   നടത്തപ്പെടും. ഡോ.  ഐസക് വി. മാത്യുവിന്റെ അധ്യക്ഷതയിൽ ചേരുന്ന ഈ സമ്മേളനത്തിൽ  സൈക്യാട്രിസ്റ്റും കൗൺസിലറുമായ ഡോ.  സന്ദീപ്. ബി. മുഖ്യപ്രഭാഷണം നടത്തും.  റവ. റ്റി. ജെ. സാമുവൽ സ്ഥാപനത്തിന്റെ സമർപ്പണ ശുശ്രൂഷ നിർവഹിക്കും. ഡോ. ആനി ജോർജ് വെബ്സൈറ്റ് റിലീസ് ചെയ്യും. പാസ്റ്റർ രാജു പൂവക്കാല, ഡോ.  ജോസഫ് ജോർജ്,  ഫാ. എഡ്വെർഡ് ജോർജ് എന്നിവർ ആശംസകൾ അറിയിക്കും. ഡോ. ജെയിംസ് ജോർജ് വെൺമണി, ഡോ. സന്തോഷ് ജോൺ എന്നിവർ വിവിധ പ്രോഗ്രാമുകൾ നിർവഹിക്കും. കൗൺസിലിംഗ് മേഖലയിൽ പ്രവർത്തന പരിചയമുള്ളവർ നേതൃത്വം നൽകുന്ന ഈ സ്ഥാപനത്തിൽ
കൗൺസിലിംഗ്  പഠനത്തിന് വിവിധ കോഴ്സുകളും, പ്രായോഗിക പരിശീലനത്തിന് ഒട്ടനവധി അവസരങ്ങളും ഉണ്ടാകും.
ദി ഹോളിസ്റ്റിക് ഹ്യൂമൻ ഡെവലപ്മെന്റ് ചാരിറ്റബിൾ ട്രസ്റ്റ്  ആണ്  IIWC യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.  സൂം പ്ലാറ്റ്ഫോമിൽ
നടത്തപ്പെടുന്ന ഈ ഉദ്ഘാടന മീറ്റിങ്ങിലേക്ക് എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയുന്നു.  കൂടുതൽ വിവരങ്ങൾക്ക്:

post watermark60x60

*Mob*: 9447255922

*Zoom ID:* 87511285578

Download Our Android App | iOS App

-ADVERTISEMENT-

You might also like