റ്റി.പി.എം സെക്കന്തരാബാദ് സെന്റർ കൺവൻഷൻ ഒക്ടോബർ 7 മുതൽ

സെക്കന്തരാബാദ്/(തെലങ്കാന): ദി പെന്തെക്കൊസ്ത് മിഷൻ സെക്കന്തരാബാദ് സെന്റർ കൺവൻഷൻ ഒക്ടോബർ 7 മുതൽ 10 വരെ കീസറ റ്റി.എസ്.എസ്.പി.ഡി.സി.എൽ സബ് സ്‌റ്റേഷന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
ദിവസവും വൈകിട്ട് 5:45 ന് സുവിശേഷ പ്രസംഗവും വെള്ളിയാഴ്ച മുതൽ രാവിലെ 7 ന് വേദപാഠം, 9:30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം എന്നിവ നടക്കും.
സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് സെക്കന്തരാബാദ് സെന്ററിലെ പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും. വിശ്വാസികളും ശുശ്രൂഷകരും ഉൾപ്പെട്ട വോളന്റിയേഴ്സ് കൺവൻഷന്റെ ക്രമീകരണങ്ങൾ ഒരുക്കും.
കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു കൊണ്ടാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

post watermark60x60

-ADVERTISEMENT-

You might also like