ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് ജനറൽ സെക്രട്ടറിയായി പാസ്റ്റർ റ്റി. വൈ. ജോൺസൺ നിയമിതനായി

വാർത്ത: പോൾ പി ജേക്കബ്

തിരുവല്ല: ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് ജനറൽ സെക്രട്ടറിയായി പാസ്റ്റർ റ്റി. വൈ. ജോൺസൺ നിയമിതനായി. ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരിയിൽനിന്നും പഠനം പൂർത്തീകരിച്ച് മുപ്പത്തിമൂന്നിൽപ്പരം വർഷങ്ങളായി ന്യൂ ഇന്ത്യാ ബൈബിൾ ചർച്ചിന്റെ സഭാ ശുശ്രൂഷകനായും, ഇവാൻഞ്ചലിസം ബോർഡ്‌ ഡയറക്ടർ, സൺ‌ഡേ സ്കൂൾ ജനറൽ സെക്രട്ടറി, ചിറ്റാർ, അടൂർ എന്നീ സെന്ററുകളുടെ സെന്റർ ശുശ്രൂഷകനായിട്ടും സേവനമനുഷ്ഠിച്ചട്ടുണ്ട്.

post watermark60x60

ഇപ്പോൾ കുടുംബമായി തിരുവല്ല മഞ്ഞാടിയിൽ താമസിച്ചു, കുമ്പനാട് ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് ശുശ്രൂഷകൻ, തിരുവല്ല സെന്റർ ശുശ്രൂഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

-ADVERTISEMENT-

You might also like