തെരുവിൽ അലയുന്നവർക്ക് ഭൂമിയിൽ സ്വർഗ്ഗമൊരുക്കുന്ന ഇമ്മനുവേൽ മേഴ്‌സി ഹോം ആശ്രമം സ്വന്തം കെട്ടിടത്തിലേക്ക്

Kraisthava Ezhuthupura News

സജി നിലമ്പൂർ
മുംബൈ. കഴിഞ്ഞ 12 വർഷമായി പനവേലിലെ ചിപ്ലൽ വാടകക്ക് നടത്തിയിരുന്ന ഈ ആശ്രമം സെപ്റ്റംബർ 1 ന് സ്വന്തം സ്ഥലത്തിലേക്കു മാറുകയാണ്. കഴിഞ്ഞ 12വർഷങ്ങൾ അനുഭവിച്ച നരകയാഥനകളിൽ നിന്നും ഒരു വിടുതൽ.
മേഴ്‌സി ഹോമിന്റെ 12വർഷത്തെ യാത്രാ എന്നത് ദൈവം ഇസ്രായേൽ ജനത്തെ പ്രവാസത്തിൽ നടത്തിയതുപോലെ യായിരുന്നു.
ഇവിടെ താമസിച്ചുവന്ന ഏകദേശം 374 ആളുകളിൽ HIV, TB, ക്യാൻസർ ബാധിതർ, മാനസീകനില തെറ്റിയവർ, മൃഗീയ പീഡനത്തിന് ഇര ആയവർ, മക്കൾ ഉപേക്ഷിച്ച മാതാപിതാക്കൾ, ജന്മം കൊടുത്ത അമ്മ ഉപേക്ഷിച്ച അനാഥ കുഞ്ഞുങ്ങൾ,ചുവന്ന തെരുവിൽ പിച്ചിചീന്തപ്പെട്ട സഹോദരിമാർ, മാനസീക നില തെറ്റിയ ഗർഭിണി കളായ സ്ത്രീകൾ, റയിൽവെ പ്ലാറ്റ്ഫോമിലും, ബസ്ഡിപ്പോയിലും, ബ്രിഡ്ജിന്റെ അടിയിലും അന്തി ഉറങ്ങിയവരും ,മാലിന്യങ്ങളിൽ നിന്നും വാരി കഴിച്ചവരും, പുഴുവരിച്ചു റോഡിൽ കിടന്നവരും ഉൾപ്പെടുന്നു. ഇവരെയൊക്കെ തെരുവിന്റെ അനാഥത്വത്തിൽ നിന്നും കരുണയുടെ ഭാവനത്തിലേക്കു കൊണ്ട് വന്ന് അവർക്ക് നല്ല ആഹാരം, വസ്ത്രം, നല്ല താമസം എല്ലാം കൊടുത്ത് അവരെ തന്റെ പുതു ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരുവാൻ ഇമ്മാനുവേൽ മേഴ്‌സി ഹോമിന് കഴിഞ്ഞിട്ടുണ്ട് എന്നത് പരമാർത്ഥമാണ് .എന്റെ സൺ‌ഡേ സ്കൂൾ വിദ്യാർത്ഥി കൂടിയായ പാസ്റ്റർ സിനുമാത്യു കുടുംബമായി നേതൃത്വം നൽകുന്ന ഈ സ്ഥാപനത്തിൽ പല പ്രാവശ്യം കടന്നുച്ചെല്ലുവാനും അവിടെയുള്ളവരോടൊരുമിച്ചു കൂട്ടായ്മ അനുഭവിക്കുവാനും എനിക്ക് സാധിച്ചത് മറക്കാനാവാത്ത ഒരു ഓർമ്മയായി ഇന്നും നിലകൊള്ളുന്നു.തന്റെ സഹധർമ്മിണി.സിസ്റ്റർ മല്ലികാ സിനുവിന്റെ പ്രാർത്ഥനയും ആൽമാർത്ഥമായ കഠിനദ്വാനവും സമർപ്പണവും ഈ പ്രെസ്ഥാനത്തിന്റെ വളർച്ചയ്ക്ക് മാറ്റ് കൂട്ടുന്നു എന്നത് എടുത്തുപറയേണ്ടേ വസ്തുതയാണ്. ഇവരുടെ മൂന്ന് മക്കളും ഈ ഉദ്യമത്തിൽ സജീവ പങ്കാളിത്തം വഹിക്കുന്നു.
ഇപ്പോൾ ഇവരോടൊപ്പം 110 ത്തോളം അന്തവാസികൾ താമസിച്ചുവരുന്നു. കഴിഞ്ഞ 12വർഷത്തെ പ്രാർത്ഥനയുടെയും, ഉപവാസത്തിന്റെയും ഫലമാണ് പുതിയ സ്ഥലവും, കെട്ടിടവും എന്ന് പ്രിയപ്പെട്ടവർ സാക്ഷ്യം പറയുന്നു.
ഈ പ്രവർത്തനത്തെക്കുറിച്ചു കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നവർ ദയവായി ബന്ധപ്പെടുക. പാസ്റ്റർ സിനു മാത്യു ഫോൺ.+91 95944 53267

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.