ഗുരുപാദപീഠം പ്രാർത്ഥനാ കൂട്ടായ്മ

തിരുവല്ല: നെഹമ്യാ ലൈഫ് ഫോർമേഷൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പതിനൊന്നാമത്തെ ‘ഗുരുപാദപീഠം’ എന്ന പ്രാർത്ഥനാ കൂട്ടായ്മ ആഗസ്റ്റ് 30, തിങ്കളാഴ്ച രാത്രി 8 മണിക്ക് (IST) സൂം പ്ലാറ്റ് ഫോമിലൂടെ നടത്തപ്പെടുന്നു.

ജീവിതത്തിൽ വളരെ ദിശാബോധം ആവശ്യമുള്ള സമയമാണ് യൗവന കാലഘട്ടം. പഠനത്തിലും – കരിയറിലും – ആദ്ധ്യാത്മികതയിലും- കുടുംബ ബന്ധങ്ങളിലും – സാമൂഹിക ജീവിതത്തിലും നല്ല നിലവാരം പുലർത്തി മുന്നേറണ്ട ഒരു സമയം. അവർക്കാവശ്യം തിരസ്കരണം അല്ല സ്നേഹം ആണ്. നിയന്ത്രണങ്ങൾ മാത്രമല്ല സ്നേഹത്തിന്റെ നിർദ്ദേശങ്ങളാണ്. യുവജനങ്ങളെ ഫോക്കസ് ചെയ്ത് നടത്തപ്പെടുന്ന ഈ മീറ്റിംഗിൽ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ഡീൻ ആയിരിക്കുന്ന ഡോ. രാജു കെ. ജോർജ് ജീവിതാനുഭവങ്ങളും ദൈവവചനവും പങ്കുവെക്കും.

ഡോ. ജെയിംസ് ജോർജ് വെൺമണി, പാസ്റ്റർ സജി ഡാനിയേൽ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സിസ്റ്റർ ആനി രാജു സംഗീത ശുശ്രൂഷ നിർവഹിക്കും. കുഞ്ഞുങ്ങളും യുവജനങ്ങളും ഈ മീറ്റിങ്ങിൽ സംബന്ധിക്കുവാൻ ഉത്സാഹിപ്പിക്കുക. ഈ ആത്മീയ സംഗമത്തിലേക്ക് എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

Zoom ID: 813 3596 5771

Passcode: 689749

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.