45 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ദിവസം മലയാളി മരണമടഞ്ഞു

 

post watermark60x60

ദുബായ് : തിരുവല്ല കാവുങ്കൽ പുത്തൻവീട്ടിൽ ശ്രീ ഗീവർഗീസ് മത്തായിയാണ് (കൊച്ചുകുഞ്ഞ്, 67 വയസ്സ്) 45 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഓഗസ്റ്റ് 18 ബുധനാഴ്ച്ച മരണമടഞ്ഞത്. വള്ളംകുളത്തെ സ്വന്തം വീട്ടിലെത്തും മുൻപേയായിരുന്നു മരണം സംഭവിച്ചത്. പരുമല ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനാകാനിരിക്കുകയായിരുന്നു. ഓഗസ്റ്റ് 18 ബുധനാഴ്ച്ച കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയതിന് ശേഷം എടത്വയിലെ ബന്ധുവീട്ടിൽ ഉച്ചയോടെ എത്തിയപ്പോൾ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

ദുബായിൽ ആരോഗ്യ മേഖലയിലെ ജീവനക്കരുടെ ഗതാഗതവുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്. സംസ്കാരം ഓഗസ്റ്റ് 20 വെള്ളിയാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് വള്ളംകുളം ഹെബ്രോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭ ചർച്ച് സെമിത്തേരിയിൽ നടക്കും. ഷാർജയിൽ മാറേനാധ revival ചർച്ച അംഗമായിരുന്നു

Download Our Android App | iOS App

ഭാര്യ: മറിയക്കുട്ടി. മക്കൾ: ഷിജോ (സിഗ്ന ഇൻഷുറൻസ്, ദുബായ്), ഷീന (ഷാർജ സർക്കാർ സർവീസ്).

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

You might also like