വിനിൽ പോളിന് ചരിത്രത്തിൽ ഡോക്ട്രേറ്റ്

KE News Desk

 

ന്യൂഡൽഹി: ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ (JNU) സെൻ്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിൽ മോഡേൺ ഹിസ്റ്ററിയിൽ ചരിത്രകാരനും അപ്പോളജിസ്റ്റുമായ വിനിൽ പോൾ ഡോക്ട്രേറ്റ് നേടി.

“കേരളത്തിലെ അടിമ കച്ചവടവും അതിനെതിരെയുള്ള നിയമങ്ങളും” എന്ന വിഷയത്തിലാണ് ഗവേഷണം നടത്തിയത്. കണ്ണൂർ അഞ്ചരക്കണ്ടിയിലുള്ള ബിഎംഎസ് മിഷനറിമാരുടെ പ്രവർത്തനങ്ങളും മധ്യകേരളത്തിൽ, പ്രത്യേകിച്ച് മുണ്ടക്കയം മേഖലകളിൽ സിഎംഎസ് മിഷനറിമാർ നടത്തിയ പ്രവർത്തനങ്ങളുമാണ് പഠനവിധേയമാക്കിയത്.
കാലഹരണപ്പെട്ടുപോയതും തിരുത്തപ്പെട്ടതുമായ പല ചരിത്ര സത്യങ്ങളെയും തൻ്റെ ചരിത്ര പഠനത്തിലൂടെ പുറത്ത് കൊണ്ടുവരാൻ തനിക്ക് കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയിൽ ഉടനീളം നടന്ന സാക്ഷി അപ്പോളജറ്റിക്കൽ സെമിനാറുകൾക്ക് മുഖ്യ പ്രഭാഷകനുമാണ്..

കോട്ടയം,ആർപ്പുക്കര
പോൾ ജോസഫ് – അന്നമ്മ പോൾ ദമ്പതികളുടെ മകനുമാണ്.

-Advertisement-

You might also like
Comments
Loading...