കരിയർ ഗൈഡൻസും സ്റ്റുഡൻ്റസ് കോൺഫറൻസും ആഗസ്റ്റ് 21 ന്

മാവേലിക്കര: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ മാവേലിക്കര സെൻ്റർ, വൈപിഇ & സൺഡേ സ്കൂൾ സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസും സ്റ്റുഡൻ്റസ് കോൺഫറൻസും ആഗസ്റ്റ് 21 ശനിയാഴ്ച രാവിലെ 10 മണി മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കും.
കേരളാ സ്റ്റേറ്റ് സൺഡേ സ്കൂൾ പ്രസിഡൻ്റും സെൻ്റർ ശുശ്രുഷകനുമായ പാസ്റ്റർ ജെ ജോസഫ് ഉത്ഘാടനം ചെയ്യും. വൈപിഇ സ്റ്റേറ്റ് ട്രഷറാർ പാസ്റ്റർ ഫിന്നി ജോസഫ് പ്രഭാഷണം നടത്തും.
കേരളാ സർക്കാർ ന്യുനപക്ഷ ക്ഷേമ വകുപ്പിലെ പ്രമുഖ കരിയർ ഗൈഡൻസ് വിദഗ്ധനും പരിശീലകനും കൗൺസിലറും മോട്ടിവേഷണൽ സ്പീക്കറുമായ അജി ജോർജ്ജ് വാളകം രാവിലെ 11.30 മുതൽ ക്ലാസ് എടുത്തു വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും ചോദ്യങ്ങൾക്ക് മറുപടി നൽകും.

-Advertisement-

You might also like
Comments
Loading...