ശാരോൻ ഫെല്ലോഷിപ്പ് ഗുജറാത്ത് സൺഡേ സ്‌കൂൾ അസോസിയേഷൻ അധ്യാപകരെ ആദരിക്കുന്നു

ഗുജറാത്ത്: ശാരോൻ ഫെല്ലോഷിപ്പ് സൺഡേ സ്‌കൂൾ അസോസിയേഷൻ ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൺഡേ സ്‌കൂൾ അധ്യാപകരെ ആദരിക്കുന്നു. കഴിഞ്ഞ പത്തു വർഷം തുടർച്ചയായി അധ്യാപനത്തിൽ ഏർപ്പെട്ട അധ്യാപകരെയാണ് ആദരിക്കുന്നത്. ആഗസ്റ്റ് 15ന് സൂമിൽ നടക്കുന്ന ഈ സമ്മേളനത്തിനു സെന്റർ മിനിസ്റ്റർ പാസ്റ്റർ ബെന്നി പി വി അധ്യക്ഷത വഹിക്കും. നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡേവിഡ് കെ ഉദ്ഘാടനം ചെയ്യും. സൺഡേ സ്‌കൂൾ അസ്സോസിയേഷൻ ഡയറക്ടർ പാസ്റ്റർ ജേക്കബ് ജോർജ്‌ മുഖ്യാതിഥി ആയിരിക്കും. സൺഡേ സ്‌കൂൾ സെന്റർ ചെയർമാൻ പാസ്റ്റർ അനിൽകുമാർ ജോണ്, സെക്രട്ടറി ബ്രദർ സിജു പി കെ തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

You might also like