ലേഖനം: കാലം മാറ്റിയ കോലം | ബോവസ് പനമട

 

കാലം മാറി കാലിത്തീറ്റ വരെ മാറി എന്നാണ് പരസ്യവാചകം. കാലം എല്ലാത്തിനും മാറ്റത്തിൻ്റെ പുറം കുപ്പായം അണിയിച്ചിരിക്കുന്നു. കാരണം കാലത്തിന് അനുസരിച്ച് കോലം കെട്ടണം എന്നാണ് പഴമൊഴി.കാലമെത്ര മാറിയാലും മാറാതെ നിൽക്കുന്നത് കാലം മാത്രം.. കാലാതിവർത്തിയായ ക്രിസ്തുവിൻ്റെ കാന്തയാം തിരുസഭക്ക്. കാലോചിത മാറ്റങ്ങൾ ആവശ്യമില്ലെന്ന് ഒരു വിഭാഗവും.. എന്നാൽ കാലത്തിന്നനുസരിച്ച് മാറ്റം അനിവാര്യമാണെന്ന് മറുഭാഗവും. കാലങ്ങളായി പറഞ്ഞു നടക്കുന്നു. ഇതിന് ഏതു കാലത്ത് പരിഹാരമുണ്ടാകുമേന്നോർത്ത്. സാധാരണ ജനങ്ങൾ നിസഹായരായി കാലം കഴിക്കുന്നു.
കാലങ്ങൾക്ക് മുമ്പ് സകലതും വിട്ട്. കർത്താവിനെ മാത്രം ലാക്കാക്കി ഇറങ്ങിയവരെല്ലാം. കാലത്തിൻ്റെ യവനികക്കുള്ളിൽ മറഞ്ഞു. പുതു തലമുറ കാലത്തിനൊപ്പിച്ച് നവകോലങ്ങൾ കെട്ടി തകർത്താടുകയാണ്.. ഇത് കണ്ടു കലുക്ഷിതരായ പെന്തക്കോസ്തിലെ പഴയ കാർണവൻമാർ.., കാലമേറെ ഇല്ലല്ലോ കാഹളം നാം കേട്ടിടാൻ’… എന്ന പാട്ടുംപാടി കാലം കഴിക്കുന്നു പിതാക്കൻമാർ വിട്ടിറങ്ങിയത് പലതും തിരിച്ച് പിടിക്കാനുള്ള തിരക്കിലാണ് പുതുതലമുറ. എല്ലാവരും തുല്ല്യരെന്ന് കരുതിയ കാലം പോയി.. സാധാരണ പാസ്റ്റർ തുടങ്ങി. സീനിയർ ജനറൽ മിനിസ്റ്ററിൽ എത്തി നിൽക്കുന്ന അധികാര ശൃംഗല സ്ഥാപിച്ച് സിംഹാസനമിട്ട് വാഴുന്നു പുതു തലമുറകൾ. ഒരിക്കൽ ഉപേക്ഷിച്ച ആഭരണങ്ങൾ വിണ്ടുമെടുത്തണിയുന്നതിൻ്റെ തിരക്കിലാണ് നവാഗതർ. ആഭരണ ധാരണം ശരിയോ ‘? തെറ്റോ .? എന്നതല്ല ഇവിടുത്തെ വിഷയം ‘ ഉപേക്ഷിച്ചതിനെ തിരിച്ചെടുക്കാനുള്ള വ്യഗ്രതയാണ് ചിന്തനീയം.ഇത് മൂല്യശോക്ഷണത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഒരു കാലത്ത് മരുന്ന് കഴിക്കുന്നത് പാപമായി കണ്ടിരുന്നവർ ഇന്ന് മെഡിക്കൽ കോളേജ് നടത്തുന്നു.
ഒരു കാലത്ത് ശുഭ്രവസ്ത്രധാരികൾ ആയിരുന്നവർ ഇന്ന് സഭാ യോഗങ്ങളിൽ ബഹുവർണ്ണങ്ങളുടെ മായികലോകം തീർക്കുന്നു.
ഭക്തമാർ അനുഭവത്തിൻ്റെ പശ്ചാത്തലത്തിൽ എഴുതിയ ഗാനങ്ങൾക്ക് പകരം..ഇന്ന് അടിപൊളി പാട്ടുകൾ ആരാധനയിൽ സ്ഥാനംപിടിച്ചിരിക്കുന്നു.
പ്രതീക്ഷ പുതിയ യരുശലേം ആണെങ്കിലും. ഇവിടെ കൊട്ടാരങ്ങൾ പണി കഴിപ്പിക്കുന്നു..
ഒരു ഭാഗത്ത് ശീതികരിച്ച സഭാഹാളുകളിലിരുന്നു ജനം ഉറങ്ങുമ്പോൾ .മറുഭാഗത്ത് സമൃധിയും ഓട്ടവും ചാട്ടവും രോഗ ശാന്തിതട്ടിപ്പുകളുമായി ചിലർ രംഗം കൊഴുപ്പിക്കുന്നു.
ഇന്നു വിശുദ്ധൻമാർ പോയി പകരം വിരുതൻമാർ വന്നു.. ഭക്തൻമാരില്ല പകരം മിടുക്കൻമാരാണ് എല്ലായിടത്തും. ദൈവകൃപ പോയി. സ്വയബുദ്ധി സ്ഥാനം കൈയേറിയിരിക്കുന്നു. നിർമ്മല സുവിശേഷം അപ്രത്യക്ഷമായി.. പകരം ആധുനീക തീയോളജികൾ വേദി കൈയ്യടക്കി. വേർപാട് പോയി എക്യൂമിനിസം വാഴ്ച്ച നടത്തുന്നു.. ഭാവി പ്രത്യാശ ഇന്നില്ല. പകരം ഈ ലോകത്തിൻ്റെ നന്മകൾ മതി എന്ന് വന്നിരിക്കുന്നു.. പാപം എന്നൊന്നില്ല പകരം ബലഹീനത മാത്രം. പണ്ട് ‘ആത്മീയയാത്ര;ഉണ്ടായിരുന്നു എന്നാലിന്ന് ആത്മീകമെല്ലാം പോയി ഇപ്പോൾ എങ്ങോട്ടാണ് പോകുന്നത് എന്നു പോലുമറിയാതെ യാത്ര തുടരുന്നു.. പണ്ട് ആരാധനയിൽ പരിശുദ്ധാത്മാവിൻ്റെ വലിയ ‘പവ്വർ ‘വ്യാപരിച്ചിരുന്നു എന്നാലിപ്പോൾ പണ്ടത്തെ പവ്വറൊന്നുമില്ല പകരം അതിൻ്റെ ഒരു ‘വിഷൻ ‘മാത്രമാണ് നമ്മുക്കിപ്പോൾ ഉള്ളത്..കൊയ്ത്തു നിർത്തിയിട്ട് കാലങ്ങളായി പകരം ആ പേരിൽ ഒരു ചാനലങ്ങിറക്കി ( ഹാർവെസ്റ്റ് ). പണ്ട് വിശുദ്ധ ആരാധന അനുഗ്രഹമായിരുന്നെങ്കിൽ. ഇന്നത് പുതുതലമുറക്ക് അടിപൊളിയാണ്. അന്ത്യ കൽപ്പനയായി കർത്താവ് അരുളി…… .നിങ്ങൾ പോകുവിൻ.സുവിശേഷവുമായി.അവശത അനുഭവിക്കുന്നവരുടെ അടുത്തേയ്ക്ക്…..
രോഗികളുടെ അടുത്തേയ്ക്ക്….
പാപികളുടെ അരികിലേയ്ക്ക്….
നിങ്ങൾ പോകുവിൻ…..
രണ്ടായിരം വർഷം കഴിഞ്ഞപ്പോൾ നമ്മൾ നോട്ടിസ് അച്ചടിക്കുന്നു.
… വരുവിൻ സംമ്പന്ധിപ്പിൻ അനുഗ്രഹം പ്രാപിപ്പിൻ.. കർത്താവ് പറഞ്ഞത് പോകാൻ. നമ്മൾ ഇപ്പോൾ പറയുന്നു വരുവിൻ എന്ന് പണ്ട് എല്ലാം കൂട്ടായ്മകളായിരുന്നെങ്കിൽ ഇന്ന് നമുക്ക് പരിപാടികൾ ( പോഗ്രാം) മാത്രമേയുള്ളൂ
ബിലിവേഴ്സ് മുഴുവൻ ജേർണലിസ്റ്റുകൾ ആയിരിക്കുന്ന ഈ കാലത്ത് ഒരു ചിന്തയുമില്ലാത്ത ക്രൈസ്തവർ മരുഭൂമിയിൽ മരുപ്പച്ച തേടി അലയുന്ന യാത്രീകരാണ് സങ്കീർത്തനവും ഹല്ലേലുയ്യായും, പ്രബോധനവും വചനഭോഷണിയും എല്ലാം ഉണ്ടന്നത് ഒരു ഗുഡ്ന്യൂസ് ആണെങ്കിലും മൂല്യ ശോഷണം സംഭവിച്ച ഒരു തലമുറയെയാണ് സഭാ സൗധത്തിനകം വീക്ഷിക്കുന്നവർക്ക് കാണാൻ കഴിയുന്ന ജാലക കാഴ്ച്ച

കാലം എല്ലാം കഴിയാറായി കർത്താവ് കാന്തയെ ചേർക്കാൻ വരാറായി കൺമക്ഷങ്ങളകറ്റി കാഹളനാദത്തിനായി കാതോർക്കാം’. കാലവിളംബമെന്യേ കടന്നു വരുന്ന കർത്താവിനായി കാത്തിരിക്കാം …

 

-ADVERTISEMENT-

-ADVERTISEMENT-

You might also like