സജിൽ ജോർജ് അമേരിക്കയിൽ നിര്യാതനായി

ന്യൂജേഴ്സി: റാന്നി മന്ദമരുതി പുളിയിലേത്ത് പരേതരായ ശ്രീ ജോർജ് – ശ്രീമതി ശോശാമ്മ ജോർജ് ദമ്പതികളുടെ മകനായ ശ്രീ സജിൽ ജോർജ് (53 വയസ്സ്) ഓഗസ്റ്റ് 1 ഞാറാഴ്ച്ച ന്യൂജേഴ്സിയിൽ നിര്യാതനായി. ഭാര്യ ജെസ്സി വയലത്തല ആനക്കുഴിക്കതടത്തിൽ കുടുംബാംഗമാണ്. മക്കൾ : പ്രിയങ്ക, സ്റ്റെഫിനി.

വെർഫെൻ ലാബോറട്ടറിയിൽ സീനിയർ ടീം ലീഡറും പ്രോജക്റ്റ് മാനേജരുമായിരുന്നു. എട്ട് സഹോദരരിൽ ഇളയ ആളായിരുന്നു സജിൽ. 2001 സെപ്തംബർ 11ന് ന്യൂ യോർക്കിലെ വേൾഡ് ട്രേഡ് സെന്റർ തകർന്നു മരിച്ച ശ്രീമതി വത്സ ജോർജ് സഹോദരിയാണ് .

മറ്റു സഹോദരർ: മേരിക്കുട്ടി (ഫിലഡൽഫിയ) ആലീസ് (ഡാലസ്), സാറാമ്മ ജോൺ (ഫിലഡൽഫിയ), അമ്മിണി ജോർജ് (ഫിലഡൽഫിയ), സണ്ണി ജോർജ് (ന്യൂ സിറ്റി, ന്യൂയോർക്ക്), ഓമന (ഫിലഡൽഫിയ).

അമേരിക്കയിലെ സാമൂഹ്യ സംസ്കാരിക മാധ്യമ മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന സജിൽ ഏഷ്യാനെറ്റ് യു എസ് എ (യു എസ് വീക്കിലി റൗണ്ടപ്പ്) ന്യൂസ് റീഡറായിരുന്നു. എംസിഎൻ റ്റി വി യിലും പ്രവർത്തിച്ചു.

പൊതുദർശനം ഓഗസ്റ്റ് 5, 6 (വ്യാഴം,വെള്ളി) തീയതികളിലും സംസ്കാരം ഓഗസ്റ്റ് 7 ന് ശനിയാഴ്ചയും നടക്കും.

 

-Advertisement-

You might also like
Comments
Loading...