തിമഥി ഓൺലൈൻ വി.ബി.എസ് സൗദിയിൽ

സൗദി അറേബ്യ: തിമഥി ഇൻസ്റ്റിറ്റ്യൂട്ട് സൗദി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ICPF മിഡിൽ ഈസ്റ്റ്‌ ചാപ്റ്ററിന്റെ സഹകരണത്തോടെ ഓഗസ്റ്റ് 12,13,14 തിയതികളിൽ ഓൺലൈൻ വി.ബി.എസ്. നടത്തപ്പെടുന്നു. സൗദി സമയം ഉച്ചകഴിഞ്ഞ് 2.30 ന് (ഇന്ത്യൻ സമയം വൈകിട്ട് 5 മണി) സൂം പ്ലാറ്റഫോമിലൂടെ വി.ബി.എസിൽ പങ്കെടുക്കാം. Hide in Him എന്ന തീമിനെ ആസ്പദമാക്കി കുട്ടികളുടെ പ്രായമനുസരിച്ച് ജൂനിയേഴ്‌സ്, സീനിയേഴ്‌സ്, ടീൻസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് ക്ലാസുകൾ നടത്തപ്പെടുന്നത്.

post watermark60x60

ഗാനപരിശീലനം, ബൈബിൾ ലെസൺ, മിഷനറി കഥകൾ, ആക്ടിവിറ്റി കൾ, ക്രാഫ്റ്റ്, ഗെയിം, ലൈവ് ക്വിസ്, സമ്മാനങ്ങൾ തുടങ്ങി ഒട്ടനവധി വിഭവങ്ങൾ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു.

-ADVERTISEMENT-

You might also like