ഫാദർ സ്റ്റാൻ സ്വാമി അനുസ്മരണവും വിശ്വാസ സംരക്ഷണ സമ്മേളനവും ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ന്യുനപക്ഷ വേട്ട അവസാനിപ്പിക്കുക,
മിഷണറിമാർക്കെതിരെയുള്ള അതിക്രമം അവസാനിപ്പിക്കുക,
ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുക,
UAPA ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കുക,
നിരപരാധികളെ അർബൻ നക്സലൈറ്റ് എന്ന ചാപ്പ കുത്തി ജയിലിൽ അടക്കുന്നത് അവസാനിപ്പിക്കുക,മനുഷ്യാവകാശ പ്രവർത്തകർക്കെതിരെയുള്ള അതിക്രമം അവസാനിപ്പിക്കുക, സുവിശേഷകരെ മതപരിവർത്തനത്തിൻ്റെ പേരിൽ കള്ളകേസ് എടുത്ത് ജയിലിൽ അടയ്ക്കൂന്നത് അവസാനിപ്പിക്കുക, ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പിസിഐ കേരളാ സ്റ്റേറ്റ് സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ സമ്മേളനവും സ്വാമി സ്റ്റാൻ സ്വാമി അനുസ്മരണവും” തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിനു മുമ്പിൽ നടക്കും.
ബഹു. സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ ഉത്ഘാടനം ചെയ്യും. എംഎൽഎ മാരായ ശ്രീ പി സി വിഷ്ണുനാഥ്, അഡ്വ. പ്രമോദ് നാരായണൻ എന്നിവർ അഭിവാദ്യം അർപ്പിച്ചു കൊണ്ട് സംസാരിക്കും.
പ്രസിഡൻ്റ പാസ്റ്റർ ജയിംസ് ജോസഫ് അധ്യക്ഷത വഹിക്കും. ജെയ്സ് പാണ്ടനാട്, പാസ്റ്റർ നോബിൾ പി തോമസ്, ജിജി ചാക്കോ തേക്ക്തോട്, അനീഷ് ഐപ്പ്, എബ്രഹാം ഉമ്മൻ എന്നിവർ പ്രസംഗിക്കും.
വിവിധ സഭാ നേതാക്കന്മാർ, സംഘടനാ പ്രതിനിധികൾ ആശംസ അർപ്പിക്കും. പാസ്റ്റർ കെ എ.തോമസ് , നിശ്ചൽ റോയി എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.