ഫിലാദെൽഫിയ യൂത്ത് മൂവ്മെൻ്റ് യൂത്ത് ക്യാമ്പ്: രജിസ്ട്രേഷൻ പുരോഗമിക്കുന്നു

രാജസ്‌ഥാൻ : ഉദയപൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫിലാദെൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ യുവജന സംഘടനയായ ഫിലാദെൽഫിയ യൂത്ത് മൂവ്മെന്റിന്റെ ആഗസ്റ്റ് 5,6,7 തീയതികളിൽ നടക്കുന്ന ഈ വർഷത്തെ വാർഷിക ക്യാമ്പ് രജിസ്ട്രേഷൻ പുരോഗമിക്കുന്നു. നിരവധി യുവജനങ്ങൾ ക്യാമ്പ് രജിസ്ട്രേഷൻ ചെയ്തു കഴിഞ്ഞു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നടത്തപ്പെടുന്ന ക്യാമ്പിൻ്റെ തീം Missions: Impossible ? എന്നതാണ് . തീമിനെ ആസ്പദമാക്കി ദൈവദാസന്മാരായ ഫിലിപ്പ് ചെറിയാൻ, ചെറി ജോർജ് ചെറിയാൻ, പോൾ മാത്യൂസ് എന്നിവർ വചനം പ്രഭാഷണം നടത്തും.

ഹിന്ദി ക്രൈസ്തവ ഗാനരചയിതാവും, ഗായകനുമായ സയ്യദ് ബാദ്ഷായുടെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യവും ഗാനശ്രുശൂഷയും ഉണ്ടായിരിക്കുന്നതാണ്. FYM ടീം ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നല്കുന്നതാണ്. യൂട്യൂബ്, സൂം എന്നീ മാധ്യമങ്ങളിൽ നടത്തപ്പെടുന്ന ഈ ക്യാമ്പിന്റെ രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്. രജിസ്ട്രേഷൻ ചെയ്യുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://bit.ly/virtualyouthcamp2021

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
8107727217

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.