കേരള സ്റ്റേറ്റ് പി വൈ പി എ – ഐ പി സി ഷാർജ വർഷിപ്പ് സെന്റർ പി വൈ പി എ മൊബൈൽ ചലഞ്ച്

കുമ്പനാട് : ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പത്തു മൊബൈൽ ഫോണുകൾ സംസ്ഥാന പി വൈ പി എ യുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.

മാതൃ നാടിനെ ദൈവസ്നേഹത്തിൽ ചേർത്ത് പിടിച്ച ഐപിസി ഷാർജ വർഷിപ്പ് സെന്റർ പി വൈ പി എ ആണ് ഈ ഉദ്യമം പൂർണമായി സ്പോൺസർ ചെയ്തത്.

സംസ്ഥാന പി വൈ പി എ പ്രസിഡന്റ് സുവി. അജു അലക്സ്‌ അധ്യക്ഷത വഹിച്ച യോഗത്തിൽ ഐപിസി ജനറൽ വൈസ് പ്രസിഡന്റും, ഐപിസി ഷാർജ വർഷിപ്പ് സെന്റർ സീനിയർ ശ്രുശ്രുഷകനുമായ പാസ്റ്റർ വിത്സൻ ജോസഫ് വിതരണ ഉത്ഘാടനം നിർവഹിച്ചു.

സംസ്ഥാന പി വൈ പി എ സെക്രട്ടറി ഷിബിൻ ജി. ശാമുവൽ, ഷാർജ വർഷിപ്പ് സെന്റർ പി വൈ പി എ സെക്രട്ടറി ബ്രദർ ജെറിൻ ജോസ് എന്നിവർ പ്രവർത്തന വിശദീകരണം നടത്തി.

കേരള സ്റ്റേറ്റ് പി വൈ പി എ അടിയന്തിരമായി ഇടപെടൽ നടത്തിയ പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തമുഖത്തും കോവിഡ് മഹാമാരിയുടെ ദിനങ്ങളിലും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഷാർജ വർഷിപ്പ് സെന്റർ പി വൈ പി എ സംസ്ഥാന പി വൈ പി എയോടൊപ്പം പങ്കാളികളായിരുന്നു.

ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ബ്രദർ ജി. കുഞ്ഞച്ചൻ വാളകം, പി വൈ സി ജനറൽ പ്രസിഡന്റും ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പറുമായ ബ്രദർ അജി കല്ലുങ്കൽ, എന്നിവർ അതിഥികളായി യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.

നിലമേൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ ജി. തോമസ്കുട്ടി, ഷാർജ വർഷിപ്പ് സെന്റർ അസോസിയേറ്റ് ശ്രുശ്രുഷകൻ പാസ്റ്റർ റോയ്, ബ്രദർ ജോബിൻ കെ. ജോൺ വയനാട് എന്നിവർ ആശംസകൾ അറിയിച്ചു.

വർഷിപ്പ് സെന്റർ പി വൈ പി എയേ പ്രതിനിധീകരിച്ചു സഹോദരന്മാരായ ഗിഫ്റ്റ്സൺ, ലിന്റു ജോൺ, ജോജി ജോയ്, ഐസക് വിൻസ്ലി, ജോൺ വിനോദ് സാം എന്നിവർ ആശംസകൾ കൈമാറുകയും സംസ്ഥാന പി വൈ പി എ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തു.

സംസ്ഥാന പി വൈ പി എ എക്സിക്യൂട്ടീവ് അംഗങ്ങളായ ഇവാ. ബെറിൽ ബി തോമസ് , ജോയിന്റ് സെക്രട്ടറി ബ്രദർ സന്തോഷ്‌ എം. പീറ്റർ, ട്രഷറർ ബ്രദർ വെസ്ലി പി. എബ്രഹാം, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന എന്നിവർ നേതൃത്വം നൽകി.

വൈസ് പ്രസിഡന്റ് പാസ്റ്റർ സാബു ആര്യപ്പള്ളിൽ നന്ദി പ്രകാശിപ്പിച്ചു.

ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി വിദ്യാർത്ഥികൾക്ക് വിവിധ ഘട്ടങ്ങളിലായി സംസ്ഥാന പി വൈ പി എ വഴി മൊബൈലുകളും, ടിവിയും വിതരണം ചെയ്തു കൈത്താങ്ങൽ നൽകിയിരുന്നു.

-Advertisement-

You might also like
Comments
Loading...