ഫാദർ സ്റ്റാൻ സ്വാമി അനുസ്മരണവും വിശ്വാസ സംരക്ഷണ സമ്മേളനവും തിരുവനന്തപുരത്ത്

തിരുവനന്തപുരം: പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് സംഘടിപ്പിക്കുന്ന ഫാദർ സ്റ്റാൻ സ്വാമി അനുസ്മരണവും വിശ്വാസ സംരക്ഷണ സമ്മേളനവും ആഗസ്റ്റ് 2 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കൽ നടക്കും.
ബഹു. ശ്രി വി എൻ വാസവൻ ( രജിസ്ട്രെഷൻ , സഹകരണ വകുപ്പ് മന്ത്രി) ഉത്ഘാടനം നിർവഹിക്കും. ശ്രി. പി സി വിഷ്ണുനാഥ് എംഎൽഎ( കുണ്ടറ)
അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ (റാന്നി) എന്നിവർ അഭിവാദ്യം അർപ്പിച്ചു കൊണ്ട് സംസാരിക്കും. പാസ്റ്റർ ജെയ്സ് പാണ്ടനാട് ( ജനറൽ സെക്രട്ടറി) മുഖ്യ പ്രഭാഷണം നടത്തും.
പാസ്റ്റർ ജയിംസ് ജോസഫ്( പ്രസിഡൻ്റ്) അധ്യക്ഷത വഹിക്കും.
പാസ്റ്റർ നോബിൾ പി തോമസ്( വൈസ് പ്രസിഡൻ്റ്)
പാസ്റ്റർ ജിജി ചാക്കോ തേക്കുതോട് ( സെക്രട്ടറി)
പാസ്റ്റർ അനീഷ് ഐപ്പ്( മീഡിയാ കൺവീനർ) എന്നിവർ അഭിസംബോധന ചെയ്തു സംസാരിക്കും. പാസ്റ്റർ കെ എ തോമസ്,പാസ്റ്റർ നിശ്ചൽ റോയി എന്നിവർ നേതൃത്വം നൽകും. മറ്റ് സഭാനേതാക്കന്മാർ,സംഘടനാ പ്രതിനിധികൾ സമ്മേളനത്തിൽ ആശംസ അർപ്പിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.