ഇന്നത്തെ ചിന്ത : ശാസന സ്വീകരിക്കുന്ന നല്ല മനസ് | ജെ. പി വെണ്ണിക്കുളം

നമ്മുടെ ജീവിതത്തിൽ എക്കാലവും ഓർക്കേണ്ട ഒന്നാണ് ഈ വിഷയം. തെറ്റുകൾ ആരുടെ ജീവിതത്തിലും സംഭവിക്കാം. എന്നാൽ ഒരുവൻ ആ തെറ്റിനെക്കുറിച്ചു ഓർമിപ്പിച്ചാൽ അതു ഏറ്റെടുക്കുവാനും തിരുത്തുവാനും നല്ല മനസുള്ളവർക്കു മാത്രമേ കഴിയൂ. ദാവീദിന്റെ ജീവിതത്തിൽ പാപം സംഭവിച്ചെങ്കിലും നാഥാൻ പ്രവാചകൻ അതു ചൂണ്ടിക്കാണിച്ചപ്പോൾ താൻ ഏറ്റുപറഞ്ഞു അനുതപിച്ചു. ഇന്ന് പലപ്പോഴും തെറ്റു ചൂണ്ടിക്കാണിക്കുന്നവർക്കു നേരെ തിരിയുന്ന കാഴ്ചയാണ് കാണുന്നത്. ശാസന നല്ലതിനാണെന്നു ചിന്തിച്ചാൽ തീരുന്ന കാര്യങ്ങളെയുള്ളൂ ഇന്ന്.

ധ്യാനം: സങ്കീർത്തനങ്ങൾ 141
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like