കവിത: ശപിക്കപ്പെട്ട അത്തിവൃക്ഷം | സജോ കൊച്ചുപറമ്പില്‍
പെയ്തുവീണ മഞ്ഞും,മഴയും,കാലങ്ങളും ,
വീശിയടിച്ചകാറ്റും അതിനോപ്പംവന്ന കാറും കോളും ….
പകലാം സൂര്യനും, രാത്രിയാം ചന്ദ്രനും ,
ഉഴുതിട്ട മണ്ണും ,പിഴുതിട്ട കളകളും ..
പകലന്തിയോളം പണിയെടുത്ത മനുജനും
ഇവയെല്ലാം ചേര്‍ന്നിട്ടും എന്തെ അത്തിയെ പാഴായി മാറി നീ ..?

കാലവും, സമയവും, മണ്ണും ,പ്രകൃതിയും, നിനക്കായ് മാത്രം പ്രവര്‍ത്തിച്ച കാലത്തും.. കാഴ്ച്ചയ്ക്കു ഭംഗിയും, ഉയരത്തില്‍ വമ്പനും ഉള്ളില്‍ ശൂന്യനുമായി നീ എന്തെ നിലകോണ്ടു ..??
ഉള്ളറിയുന്നവന്‍ നിന്നില്‍ തിരഞ്ഞപ്പോള്‍ നിന്നിലെ ശൂന്യത പച്ചില മറച്ചിട്ടും ,
കാപട്യപച്ചപ്പ് മാലോകര്‍ ദര്‍ശ്ശിച്ചു ….
പച്ചിലയാലങ്ങനെ പച്ചിച്ചു പടന്നു നീ പച്ചപ്പിനുള്ളിലോ ഫലമോന്നും കണ്ടില്ല ..?
ശാപമായി നിന്നില്‍ തന്‍ വാക്കുപതിക്കുമ്പോള്‍ നിന്നിലെ ബാക്കിയാം ഇത്തിരി പച്ചപ്പും ഉണങ്ങിപോയ് . ..
Download Our Android App | iOS App
ഉള്ളറിയുന്നവന്നിന്ന് ഉള്ളങ്ങള്‍ തേടുന്നു… ഉള്ളതുപോല്‍ നമുക്കുള്ളത്തെ ദര്‍ശ്ശിക്കാം ..
പച്ചപ്പുമാത്രമായ് നില്ക്കുന്ന അത്തികള്‍
പച്ചപ്പിനുള്ളിലും ഫലങ്ങള്‍ നിറയ്ക്കട്ടെ..!
സജോ കൊച്ചുപറമ്പിൽ