വിവാദ പ്രസംഗം: വൈദികൻ അറസ്റ്റിലായി

Kraisthava Ezhuthupura News

മധുര: ഭാരതമാതാവിനെ അപമാനിച്ചെന്ന പരാതിയിൽ ആണ് പുരോഹിതൻ അറസ്റ്റിൽ ആയത് . ബിജെപിയുടെയും ഹിന്ദു സംഘടനകളുടെയും പരാതിയിൽ കന്യാകുമാരി സ്വദേശി ജോർജ് പൊന്നയ്യ ആണ് അറസ്റ്റിലായത്.

Download Our Android App | iOS App

കള്ളികുടി പനവിലയ് പള്ളി വികാരി ഫാ.ജോര്‍ജ് പൊന്നയ്യ ആണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ഇന്നലെ കന്യാകുമാരിയിലാണ് വൈദികനെതിരെ പരാതി നല്‍കിയത്. ഫാ.ജോര്‍ജ് പൊന്നയ്യയെ അറസ്റ്റു ചെയ്യണമെന്നും ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. അറസ്റ്റ് ആവശ്യപ്പെട്ട് 28ന് പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കത്തിലായിരുന്നു ബി.ജെ.പി.

post watermark60x60

അരുനയില്‍ ഞായറാഴ്ച സംഘടിപ്പിച്ച ഒരു ചടങ്ങില്‍ വൈദികന്‍ വിവാദ പ്രസംഗം നടത്തിയെന്നാണ് പരാതി. ഇതിന്റെ വീഡിയോ ദൃശ്യം വ്യാപകമായി പ്രചരിച്ചിരുന്നു. പരാതിയില്‍ വൈദികനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

-ADVERTISEMENT-

You might also like
Comments
Loading...